ലാഹോര്‍: പാക്കിസ്ഥാനിലെ പ്രതിസന്ധി വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട്. ദരിദ്ര രാഷ്ട്രമായി മാറുമ്പോഴും പാകിസ്താന്റെ യുദ്ധക്കൊതി മാറുന്നില്ലെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇന്ത്യയെ വെല്ലുവിളിക്കാന്‍ കൂടുതല്‍ യുദ്ധ വിമാനം വാങ്ങാനൊരുങ്ങുകായണ് പാക് സര്‍ക്കാര്‍. ഇത് സെക്കന്‍ഡ് ഹാന്‍ഡ് വിമാനങ്ങളാണ്. അങ്ങനെ പുതിയ ആയുധ വ്യാപാര ചരിത്രവും കുറിക്കുകയാണ് പാക്കിസ്ഥാന്‍.പ്രതിസന്ധിയില്‍ മുങ്ങിയ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം പുതിയ പോര്‍വിമാനം വാങ്ങുക വന്‍ വെല്ലുവിളിയാണ്. ഇതോടെയാണ് സെക്കന്റ് ഹാന്‍ഡ് ആയുധം വാങ്ങലിന് പാക്കിസ്ഥാന്‍ സാധ്യത തേടിയത്.
പാക്കിസ്ഥാന്‍ കടക്കെണിയിലാലായും കുഴപ്പമില്ല അഴിമതി നടത്തണമെന്ന ആഗ്രഹമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.പഴയ മിറാഷ് വാങ്ങാനായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഈജിപ്തുമായി ചര്‍ച്ച തുടങ്ങി. ഈജിപ്ഷ്യന്‍ വ്യോമസേനയില്‍ നിന്ന് ഇതിനകം വിരമിച്ച 36 മിറാഷ് 5 (ആക്രി വിമാനങ്ങള്‍) വാങ്ങാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. ഈജിപ്തില്‍ നിന്ന് വാങ്ങുന്ന പഴയ വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കുമെന്നാണ് അറിയുന്നത്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈജിപ്തുമായി ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
മിറാഷ് മൂന്നാമന്റെ ഗ്രൗണ്ട് അറ്റാക്ക് വേരിയന്റായ മിറാഷ് അഞ്ചിന്റെ വളരെ നൂതനമായ പതിപ്പാണ് ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ള മിറാഷ് 2000. പാക്കിസ്ഥാനിലെ സമ്ബദ്വ്യവസ്ഥ മന്ദഗതിയിലായതിനാല്‍ പ്രതിരോധത്തിനു കൂടുതല്‍ പണം ചെലവാക്കാന്‍ സാധ്യമല്ല. ചൈനയില്‍ നിന്ന് വാങ്ങിയ വിമാനങ്ങളും പാക്കിസ്ഥാന് നല്ല ഓര്‍മ്മയല്ല നല്‍കുന്നത്. പലതും തകര്‍ന്നു കഴിഞ്ഞു. ചൈനീസ് വിമാനങ്ങളെ ആശ്രയിച്ച് മുമ്ബോട്ട് പോകാനാകില്ലെന്ന് പാക്കിസ്ഥാന്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണ് സെക്കന്റ് ഹാന്‍ഡ് വിമാനങ്ങള്‍ വാങ്ങാനുള്ള ശ്രമം നടത്തുന്നത്.
പാക്കിസ്ഥാന്റെ കൈവശം 180 തോളം മിറാഷ് പോര്‍വിമാനങ്ങളുണ്ട്. 274 മിറാഷ് പോര്‍വിമാനങ്ങളാണ് പാക്കിസ്ഥാന്‍ നേരത്തെ വാങ്ങിയിരുന്നത്. ഇതില്‍ മിക്കതും നഷ്ടപ്പെട്ടു കഴിഞ്ഞു.പാക്ക് വ്യോമസേനയുടെ കൈവശമുള്ള മിറാഷ് പോര്‍വിമാനങ്ങളെല്ലാം പഴയ ടെക്‌നോളജിയിലാണ് പ്രവര്‍ത്തിക്കുന്നത്. മിക്കതും പ്രവര്‍ത്തനരഹിതവുമാണ്. പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന ചൈനീസ് പോര്‍വിമാനങ്ങളുടെ (ജെ17) എണ്ണവും കുറവാണ്. കൂടുതല്‍ പേലോഡ് ശേഷിയില്ലാത്തതാണ് ചൈനീസ് പോര്‍വിമാനങ്ങള്‍.
യുദ്ധം അടുത്തപ്പോള്‍ പാക്കിസ്ഥാന്‍ ഭീതിയിലാണ്. കാര്‍ഗിലില്‍ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചത് വ്യോമസേനയുടെ കരുത്തിലായിരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ തുരുതുരാ ബോംബ് വര്‍ഷിച്ചപ്പോള്‍ കാര്‍ഗിലില്‍ പാക് സൈന്യം തളര്‍ന്നു. ഇത് മനസ്സിലാക്കിയാണ് ചൈനയില്‍ നിന്ന് പാക്കിസ്ഥാന്‍ വിമാനങ്ങള്‍ വാങ്ങി കൂട്ടിയത്.പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം യുദ്ധം പാക്കിസ്ഥാനും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ സേനാ നീക്കം തിരിച്ചറിഞ്ഞ് വ്യോമ സേനയുടെ കരുത്ത് പരീക്ഷിക്കാനിറങ്ങിയ പാക്കിസ്ഥാന്‍ തിരിച്ചറിഞ്ഞത് ചൈനീസ് ചതിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതുകൊണ്ട് കൂടിയാണ് പുതിയ ഇടപാടിന് പാക് ശ്രമം നടത്തുന്നത്.സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് പോര്‍വിമാനങ്ങള്‍ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നല്‍ക്കാന്‍ ചൈനയും തയാറാകുന്നില്ല. ഭീകരവാദത്തിന്റെ പേരില്‍ അമേരിക്ക സഹായം നിര്‍ത്തിയതോടെ പാക്കിസ്ഥാന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയില്‍ നിന്നാണ്. 2010 ല്‍ 100 കോടി ഡോളറിന്റെ ആയുധമാണ് പാക്കിസ്ഥാന്‍ അമേരിക്കയില്‍ നിന്നു വാങ്ങിയിരുന്നത്. എന്നാല്‍ 2017 ല്‍ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു. പാക്കിസ്ഥാന്‍ വ്യോമസേനയുടെ എഫ്-7 യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീഴുന്നതും പതിവ് വാര്‍ത്തയാണ്.
ഇതെല്ലാം യുദ്ധത്തിന് ഇന്ത്യയെ വെല്ലുവിളിക്കാന്‍ പാക്കിസ്ഥാനെ ഭയപ്പെടുത്തുന്ന വസ്തുതകളാണ്.പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചടി നേരിടുമെന്ന ഭയത്തിലാണ് പാക്കിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
Post Your Comments