ന്യൂഡൽഹി: സായുധ സേനാ ശക്തിയിൽ ലോകത്തിൽ തുടർച്ചയായി നാലാം സ്ഥാനത്ത് നിലയുറപ്പിച്ച് ഇന്ത്യ. പട്ടികയിലെ ഒന്നാം സ്ഥാനം യുഎസിനാണ്. രണ്ടാമത് റഷ്യയും ,മൂന്നാം സ്ഥാനത്ത് ചൈനയുമാണുള്ളത്.കഴിഞ്ഞ തവണത്തെ റിപ്പോർട്ടിൽ പതിമൂന്നാം സ്ഥാനത്തുണ്ടായിരുന്ന പാകിസ്ഥാൻ ഇക്കുറി പതിനേഴാം സ്ഥാനത്താണ്.
സേനാ ബലം,പ്രകൃതി വിഭവ ശേഷി,ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ, മാനവിക ശേഷി തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഗ്ലോബൽ ഫയർപവർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യൻ സേനയിലെ ആൾ ബലം 1,362,500 ആണെന്ന് പ്രസ്താവിക്കുന്ന റിപ്പോർട്ടിൽ ഐക്യരാഷ്ട്ര സഭയുടെ ദൗത്യങ്ങളില്‍ ഇന്ത്യന്‍ കരസേന സഹകരിക്കുന്നതിനെ കുറിച്ചും പ്രതിപാദിക്കുന്നു.
ഏത് കാലാവസ്ഥയേയും അതിജീവിക്കാനുള്ള ഇന്ത്യൻ സൈനികരുടെ കഴിവും റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്. ഫ്രാൻസ്,യു കെ,സൗത്ത് കൊറിയ,ജപ്പാൻ ,തുർക്കി,ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം തുക പ്രതിരോധ മേഖലയ്ക്കായി ചെലവഴിക്കുന്ന രാജ്യം ചൈനയാണ്.
Post Your Comments