തിരുവനന്തപുരം•സിനിമാടിക്കറ്റുകളിൻമേൽ ഉണ്ടായിരുന്ന വിനോദനികുതി ഈടാക്കാനുള്ള തീരുമാനം സർക്കാർ നിർത്തിവെച്ചതായ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ വിഷയത്തിൽ കോടതി യാതൊരുവിധ സ്‌റ്റേയും ഏർപ്പെടുത്തിയിട്ടില്ല.
ജി.എസ്.ടി നിലവിൽ വന്നപ്പോഴാണ് സിനിമാടിക്കറ്റുകളിൻമേൽ ഉണ്ടായിരുന്ന വിനോദനികുതി സർക്കാർ ഒഴിവാക്കിയത്. എന്നാൽ 2019 ജനുവരി ഒന്നുമുതൽ സിനിമാ ടിക്കറ്റുകളിൽമേലുണ്ടായിരുന്ന ജി.എസ്.ടി നിരക്കുകൾ ആറുശതമാനവും 10 ശതമാനവും കുറച്ചപ്പോൾ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന വിനോദനികുതി സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. 100 രൂപ വരെയുള്ള ടിക്കറ്റുകൾക്ക് അഞ്ചുശതമാനവും, 100 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾക്ക് 8.5 ശതമാനവും വിനോദനികുതി സെപ്റ്റംബർ ഒന്നുമുതൽ ഈടാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവിടുകയായിരുന്നു.
Post Your Comments