Life Style

ഭക്ഷണകാര്യത്തിലെ ചില അന്ധവിശ്വാസങ്ങൾ

പലപ്പോഴും നമ്മുടെ ആഹാരക്രമത്തെ കാര്യമായി പ്രശ്‌നത്തിലാക്കുന്ന ചില വിശ്വാസങ്ങള്‍ ഉണ്ട്. അവയിൽ പലതും അന്ധവിശ്വാസങ്ങളാണെന്നതിൽ സംശയം ഇല്ല. അവ എന്തൊക്കെ ആണെന്ന് നോക്കാം. തേനും ശര്‍ക്കരയും പഞ്ചസാരയേക്കാള്‍ മികച്ചതാണെന്ന ഒരു ധാരണ പലര്‍ക്കും ഉണ്ട്. എന്നാല്‍ തേനില്‍ ഉള്ള അത്ര തന്നെ കലോറിയാണ് പഞ്ചസാരയിലും ഉള്ളത്.

നെയ്യിന്റെ ഉപയോഗം അനാരോഗ്യത്തിന് കാരണമാകും എന്നൊരു വിചാരം പലര്‍ക്കിടയിലും ഉണ്ട്. എന്നാല്‍ വളരെ വേഗം ദഹിക്കുന്നതാണ് ഇത്തരത്തിലുള്ള കൊഴുപ്പുകള്‍ എന്നതാണ് സത്യം.കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മുട്ട ഒരു പ്രധാന കാരണമാണ് എന്നതാണ് വിശ്വാസം. എന്നാല്‍ മുട്ട ഉപയോഗിച്ചതു കൊണ്ട് മാത്രം കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കില്ല.

നട്‌സ് കഴിയ്ക്കുന്നതില്‍ നിയന്ത്രണം വേണം എന്നതാണ് മറ്റൊരു കാര്യം. ഇത് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമെന്നതാണ് കാരണം. മെച്ചപ്പെട്ട ആരോഗ്യത്തിനായി ബാദം, വാള്‍നട്ട് എന്നിവ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ഇത് തെറ്റാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

shortlink

Post Your Comments


Back to top button