ന്യൂഡല്‍ഹി : ഗതാഗത നിയമലംഘനം തടയാനുറച്ച് കേന്ദ്രം , നിയമലംഘനം കണ്ടെത്തിയാല്‍ കാര്‍-ഇരുചക്രവാഹനക്കാര്‍ക്ക് ഭീമമായ പിഴത്തുകയ്ക്കു പുറമെ ലൈസന്‍സും ഇനി മുതല്‍ കട്ട്.
ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 1000 രൂപ പിഴ മാത്രമല്ല, 3 മാസത്തേക്കു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കും. കാറില്‍ 14 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ മുന്‍സീറ്റിലിരുത്തിയാല്‍ 1000 രൂപ പിഴ. കുട്ടികള്‍ക്കു പ്രത്യേക സീറ്റ് ഇല്ലാതെ യാത്രയ്ക്കും പിഴ 1000 രൂപ. എല്ലാ നിയമലംഘനങ്ങള്‍ക്കുമുള്ള ഏറ്റവും കുറഞ്ഞ പിഴ നിരക്കുകളാണു പറഞ്ഞിരിക്കുന്നതെന്നും സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പത്തിരട്ടി വരെ നിശ്ചയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
Read Also : ഗതാഗത നിയമലംഘനം; സംസ്ഥാനത്ത് റദ്ദാക്കിയ ലൈസന്‍സുകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്
കാലാവധി കഴിഞ്ഞാലും ഒരു മാസം വരെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കാമെന്ന ഇളവും ഇനിയില്ല. പുതുക്കുന്നതു കാലാവധി കഴിഞ്ഞാണെങ്കില്‍ 1000 രൂപ പിഴയുമുണ്ട്. കാലാവധി കഴിഞ്ഞ് 5 വര്‍ഷം വരെ പിഴയടച്ചു പുതുക്കാമായിരുന്നത് ഒരു വര്‍ഷമായി ചുരുക്കി. അതു കഴിഞ്ഞാല്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരാകണം. ഇതു പ്രവാസികളെയാണ് ഏറ്റവും ബാധിക്കുക.
അതേസമയം കാലാവധി തീരുന്നതിന് ഒരു മാസം മുന്‍പേ ലൈസന്‍സ് പുതുക്കാമായിരുന്നത് ഇനി ഒരു വര്‍ഷം മുന്‍പേ പുതുക്കാം. പുതുക്കുന്ന ലൈസന്‍സിന്റെ കാലാവധി 50 വയസ്സ് വരെയില്ല, ഇനി 40 വയസ്സ് വരെ മാത്രം. ട്രാന്‍സ്‌പോര്‍ട്ട് വാഹന ലൈസന്‍സ് കാലാവധി 3 വര്‍ഷമായിരുന്നത് 5 വര്‍ഷമാക്കി. ലൈസന്‍സ് പുതുക്കല്‍ സുഗമമാക്കാന്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുമെന്നും മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
Post Your Comments