തിരുവനന്തപുരം : ഓണാവധിക്കാലത്ത് വീട് പൂട്ടിപ്പോകുന്നവര്‍ക്ക് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം. തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ള ഒരു വലിയ സംഘം കേരളത്തിനെ ലക്ഷ്യമിട്ട് എത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്നു ജില്ലകളില്‍ പട്രോളിങ് ഊര്‍ജിതപ്പെടുത്തി.
Read Also : ബിജെപി മുസ്ലീങ്ങളുടെ നിത്യ ശത്രുവല്ല, നല്ല ഭരണം കൊണ്ടുവരികയാണെങ്കില്‍ സ്വാഗതം ചെയ്യും; സമസ്ത ഉന്നത നേതാവ്
മോടിയായി വസ്ത്രം ധരിച്ചാണ് ഇവര്‍ എത്തുക. കവലകളിലും ആഭരണ ശാലകളിലും, വസ്ത്ര ശാലകളിലും, മറ്റു കച്ചവട സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും ഇവര്‍ സംഘടിതമായി എത്തി ഓപ്പറേഷന് നടത്തും. പോക്കറ്റടിക്കു പുറമേ ബാഗിനുള്ളിലെ പണവും കഴുത്തിലെ മാലയും ഇവര്‍ മോഷ്ടിക്കും. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഇത്തരം സംഘത്തെ തിരിച്ചറിയാന്‍ പ്രയാസമാണെന്നു പൊലീസ് പറയുന്നു. പുരുഷ മോഷ്ടാക്കളെക്കാള്‍ വിദഗ്ധമായാണു ബസുകളിലും മറ്റും വനിതാ സംഘങ്ങളുടെ പ്രവര്‍ത്തനം. മികച്ച രീതിയില്‍ വസ്ത്രം ധരിച്ചു യാത്രക്കാര്‍ക്കിടയിലൂടെ തിക്കിത്തിരക്കി കയറുന്ന സംഘം സ്ത്രീകളുടെ മാല, ബാഗ്, പഴ്സ് മുതലായവയാണ് ഉന്നം വയ്ക്കുന്നത്.
പരിചയം നടിച്ച് അടുത്തുകൂടി തട്ടിപ്പു നടത്തുന്നതും സംഘത്തിന്റെ രീതിയാണ്. അടുത്തിരിക്കുന്നവരോട് പരിചയ ഭാവം കാണിക്കും. ഡയലോഗുകള്‍ കാച്ചി വലയില്‍ വീഴ്ത്തും. സാരിത്തലപ്പ്, ചുരിദാര്‍ ഷാള്‍ എന്നിവ ഉപയോഗിച്ച് കൈയും ബാഗും മറയ്ക്കും. പിന്നെയാണു മോഷണത്തിന്റെ നമ്പര്‍ ഇറക്കുക. ചിലപ്പോള്‍ ഉറക്കം നടിക്കും. അടുത്തിരിക്കുന്നവരുടെ ശരീരത്തിലേക്ക് മെല്ലെ ചായും. ഇതിനിടെ ഇവരുടെ കൈ സഹയാത്രികയുടെ ബാഗിനു മുകളിലെത്തും. സിപ് തുറന്ന് ഉള്ളിലുള്ള പഴ്സും പൊതിയും അടിച്ചു മാറ്റുകയാണു ചിലരുടെ തന്ത്രം. മോഷ്ടാക്കള്‍ മറുകര കടക്കുമ്പോള്‍ മാത്രമാണു പണവും സ്വര്‍ണവും നഷ്ടപ്പെട്ട വിവരം അറിയുക.
Read Also : ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള നാലു പേരെ ഇന്ത്യ കൊടുംഭീകരരായി പ്രഖ്യാപിച്ചു
ബസുകളില്‍ മനഃപൂര്‍വം തിക്കും തിരക്കും ഉണ്ടാക്കി മോഷണം നടത്തുന്ന സംഘങ്ങളുമുണ്ട്. പുരുഷന്മാരായ പോക്കറ്റടിക്കാരെ വെല്ലുന്ന പ്രകടനമാണു തമിഴ്നാട്ടുകാരായ ചില സ്ത്രീകളുടേതെന്നു പൊലീസ് പറയുന്നു. മോഷണ മുതല്‍ ഒപ്പമുള്ളയാള്ക്കു കൈമാറി, അടുത്ത സ്റ്റോപ്പിലിറങ്ങി മുങ്ങുന്നതും ഇവരുടെ രീതിയാണ്. അണിഞ്ഞൊരുങ്ങി നല്ല വസ്ത്രം ധരിച്ചു ബസില്‍ കയറുന്ന ഇത്തരം പെണ് മോഷണ സംഘങ്ങളെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സംശയം തോന്നില്ല. ചിലപ്പോള്‍ ഒരേ സമയം രണ്ടു വസ്ത്രങ്ങള്‍ അണിഞ്ഞാവും ഇവരുടെ ഓപ്പറേഷന്. മോഷണം നടത്തിയ ശേഷം ബസില്‍നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഉടന്‍ വേഷം മാറി സ്ഥലം വിടുകയാണു പതിവ്.
Post Your Comments