കൊച്ചി•യുവ വ്യവസായി പോള്‍ മുത്തൂറ്റിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളൊഴികെ ബാക്കി എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. 9 പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ച തിരുവനന്തപുരം സി.ബി.ഐ കോടതി വിധി റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതി ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്.
രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയിട്ടില്ല. സി.ബി.ഐ കോടതി വിധി ചോദ്യം ചെയ്ത് സതീഷ് മാത്രം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല.
2009 ഓഗസ്റ്റ് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ബൈക്കിലാണ് പോള്‍ മുത്തൂറ്റിന്റെ ഫോര്‍ഡ് എന്‍ഡവര്‍ ഇടിക്കുകയും ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
Post Your Comments