ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയ നടപടിയിൽ കേന്ദ്ര സർക്കാരിനെ വീണ്ടും വിമര്‍ശിച്ച് കോൺഗ്രസ് എം.പി ശശി തരൂര്‍. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ പരിഹസിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് കാശ്മീർ സംഭവങ്ങളെന്നു ശശി തരൂർ പറഞ്ഞു. ഭരണഘടനയുടെ സത്തയെ ആകെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കാശ്മീരിലെ തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിന്റെ അഭിപ്രായങ്ങള്‍പോലും മോദി സര്‍ക്കാര്‍ പരിഗണിച്ചില്ല. നടപടികള്‍ക്ക് ഗവര്‍ണറുടെ അനുമതിയുണ്ടെന്നാണ് കേന്ദ്രം പറഞ്ഞത്. ആ ഗവര്‍ണറെ അവര്‍ തന്നെ തെരഞ്ഞെടത്താണെന്ന് ഓര്‍ക്കണമെന്നും അങ്ങനെ വരുമ്ബോള്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും അവരുടെ സ്വന്തം അഭിപ്രായം നടപ്പാക്കിയെടുത്തെന്നേ പറയാനാകൂവെന്നും അദ്ദേഹം വിമർശിച്ചു.
അതോടൊപ്പം തന്നെ ദേശീയ പരത്വ പട്ടികക്കെതിരെയും തരൂർ രംഗത്ത് വന്നു. ഇന്ത്യയല്ലാതെ മറ്റൊരു വാസസ്ഥലത്തേക്കുറിച്ച് അറിയാത്തവരാണ് പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ഇന്ത്യയിലാണ് അവരുടെ കുടുംബവും സ്വത്തും വീടും ജോലിയുമുള്ളത്. അങ്ങനെയുള്ളവരോടാണ് ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ വിദേശികളാണെന്ന് പറയുന്നതെന്നും അംഗീകരിക്കാനാകാത്ത അവസ്ഥയാണിതെന്നും തരൂര്‍ വ്യക്തമാക്കി.
Post Your Comments