![](/wp-content/uploads/2019/09/hindu.jpg)
മംഗളൂരു: ഗണേശോത്സവ പരിപാടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു. പുത്തൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംപ്യയിലെ മെര്‍ള രമേശിന്റെ മകന്‍ കാര്‍ത്തിക് സുവര്‍ണയാണ് മരിച്ചത്. മൂന്നംഗ സംഘം കാര്‍ത്തിക്കിനെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കുത്തുകയായിരുന്നു. നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു.
ഹിന്ദുജാഗരണവേദി പ്രവര്‍ത്തകന്‍ ആണ് മരിച്ച കാർത്തിക് സുവർണ്ണ . സംഭവത്തില്‍ പുത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ എ 21 സെഡ് 234 നമ്പര്‍ കാറിലാണ് പ്രതികള്‍ കടന്നുകളഞ്ഞത്. ഈ കാര്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments