Life Style

അമിത വണ്ണം അകറ്റാൻ ചില വഴികൾ

അമിത വണ്ണമാണ് ഇന്ന് എല്ലാവരുടെയും പ്രധാന പ്രശ്‌നം. അമിതവണ്ണം കുറയ്ക്കുന്നത് സ്വപ്നം കാണാൻ മാത്രമല്ല യാഥാർഥ്യമാക്കാനും കഴിയും. അതിന് വേണ്ടത് ചിട്ടയായ ശീലങ്ങളാണ്.വണ്ണം കുറയ്ക്കാൻ വ്യായാമം മാത്രം പോരാ ഭക്ഷണം നിയന്ത്രിക്കുകയും വേണം. പലരും വണ്ണം കുറക്കാൻ വേണ്ടി ആദ്യം ചെയ്യുന്നത് പട്ടിണികിടക്കുകയാണ്.ചിലരാവട്ടെ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ. എന്നാൽ ഭക്ഷണം ഉപേക്ഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അമിതമായ കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ, ഫാസ്റ്റ്ഫുഡ്,ജങ്ക് ഫുഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കാം. അതിനുപകരമായി വൈറ്റമിൻസും പ്രോട്ടീനും മിനറൽസുമടങ്ങുന്ന ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തണം.

ആഹാരത്തിൽ ബദാം ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നു പഠനങ്ങൾ പറയുന്നു. ദിവസവും ഒരു നേരമെങ്കിലും ഓട്സ് കഴിക്കുന്നതു ശരീരത്തിനു ഉത്തമമാണ്. ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.. പ്രമേഹവും കൊളസ്ട്രോളും പോലെയുള്ള അസുഖങ്ങൾ ഉള്ളവർക്ക് ഓട്സ് ഉത്തമമായ ഒരു ആഹാരമാണ്.വൈറ്റമിൻ, പ്രോട്ടീൻ,മിനറൽസ് ഇവയുടെ കലവറയാണ് പയർ വർഗങ്ങൾ. ഇവ വിശപ്പിനെ നിയന്ത്രിക്കാനും അമിതഭാരം കുറക്കാനും സഹായിക്കുന്നു.

ഭക്ഷണത്തിൽ കുരുമുളകും കറുവപ്പട്ടയും ചേർക്കുന്നത് അമിതവണ്ണത്തെ തടയും. കുരുമുളകും കറുവപ്പട്ടയും ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കാനും ആവശ്യമില്ലാത്ത കൊഴുപ്പു ഇല്ലാതാക്കാനും സഹായിക്കുന്നു.ഫോളി ഫിനോൾസ് ,ലിനോണിക് ആസിഡുകൾ കൂടുതലായി കാണപ്പെടുന്ന മാതളം ആന്റി ഓക്‌സയിഡിന്റെ കലവറയാണ് ഇത് ശരീരത്തിലെ ആവിശ്യമില്ലാത്ത കൊഴുപ്പിനെ ഇല്ലാതാക്കി അമിതവണ്ണം കുറക്കാൻ സഹായിക്കുന്നു.രാവിലെ വെറും വയറ്റിൽ ഇളം ചൂട് വെള്ളത്തിൽ ചെറു നാരങ്ങാനീരിനോടൊപ്പം ഒരൽപം തേനും കൂടി ചേർത്ത് കഴിച്ചാൽ അത് നമ്മുടെ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നു . ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button