Latest NewsIndiaInternational

വിഷപാമ്പുകളെ അയച്ച്‌ പ്രധാനമന്ത്രി മോദിയേയും ഇന്ത്യക്കാരേയും കൊല്ലുമെന്ന് പാക് ഗായിക റാബി പിര്‍സാദ (വീഡിയോ)

പ്രധാനമന്ത്രി മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണിവയെന്ന തലക്കെട്ടോടുകൂടിയാണ് പിര്‍സാദ പാമ്പുകള്‍ക്കൊപ്പം കളിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പാക്കിസ്ഥാനില്‍ ഉയര്‍ന്ന രോഷത്തിന് പുതിയ മുഖം. രാഷ്ട്രീയക്കാരും ക്രിക്കറ്റര്‍മാരും ഒപ്പം കലാകാരന്‍മാരും ഇപ്പോൾ ഇന്ത്യക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാനും നടി വീണ മല്ലിക്കിനും ശേഷം പാക് ഗായകി റാബി പിര്‍സാദയാണ് വിദ്വേഷവുമായി രംഗത്ത് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ഇവരുടെയെല്ലാം മുഖ്യ ശത്രു. പ്രധാനമന്ത്രി മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണിവയെന്ന തലക്കെട്ടോടുകൂടിയാണ് പിര്‍സാദ പാമ്പുകള്‍ക്കൊപ്പം കളിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അല്‍പം വ്യത്യസ്തമായ രോഷപ്രകടനമാണ് റാബിയുടേത്. വിഷപാമ്പുകളെ അയച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതീയരെയും ഭീഷണിപ്പെടുത്തുന്ന ട്വീറ്റുകളാണ് റാബി പിര്‍സാദ പോസ്റ്റ് ചെയ്തിരിക്കുന്നത്.’ഒരു കശ്മീരി പെണ്‍കുട്ടിയെന്ന നിലയില്‍, ഈ പാമ്പുകളെയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നു നരകത്തില്‍ വെച്ച്‌ മരിക്കാന്‍ തയ്യാറായിക്കൊള്ളുക ഇതായിരുന്നു പിര്‍സാദയുടെ വാക്കുകള്‍ .കശ്മീരികളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പാട്ടുകളും പിര്‍സാദ വീഡിയോയില്‍ പങ്കുവെയ്ക്കുന്നു .

ഇതാദ്യമായല്ല പിര്‍സാദ ഇത്തരത്തില്‍ ഭാരതത്തിനെതിരെ മോശം പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നതെന്നും ശ്രദ്ധേയമാണ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് തന്റെ പാമ്പ് നരേന്ദ്രമോദിയെ ആക്രമിക്കുമെന്നും മരിക്കാന്‍ തയാറായിക്കൊള്ളാനും പിര്‍സാദ വീഡിയോയിലൂടെ പരോക്ഷമായി ഭീഷണിപ്പെടുത്തുന്നു .ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍ മാരകമായ പാമ്പുകളെയും മറ്റ് വിഷജീവികളെയും നിയന്ത്രണ രേഖയിലൂടെ അയക്കുമെന്ന് ഭാരതീയര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button