തിരുവനന്തപുരം• തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് 15 ഉം എല്‍.ഡി.എഫ് 11 ഉം ബി.ജെ.പി 1 ഉം സീറ്റുകള്‍ നേടി. സംസ്ഥാനത്തെ 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 15 ഉം എല്‍.ഡി.എഫ് 11 ഉം ബി.ജെ.പി 1 ഉം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
യു.ഡി.എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, പാര്‍ട്ടി, ഭൂരിപക്ഷം എന്ന ക്രമത്തില്‍ തിരുവനന്തപുരം – പോത്തന്‍കോട് ബ്ലോക്ക്പഞ്ചായത്ത് – കണിയാപുരം – കുന്നുപുറം വാഹിദ് – ഐഎന്‍സി – 1056, ചെങ്കല്‍ ഗ്രാമപഞ്ചായത്ത് – മര്യാപുരം – സാംരാജ്. പി – ഐഎന്‍സി – 455, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് – നിലമാമൂട് – ഷിബുകുമാര്‍ – ഐഎന്‍സി – 169, അമ്പൂരി ഗ്രാമപഞ്ചായത്ത് – തുടിയംകോണം – പി. രാജു – ഐഎന്‍സി – 149, പാങ്ങോട് ഗ്രാമപഞ്ചായത്ത് – അടപ്പുപാറ – അശ്വതി പ്രദീപ് – ഐഎന്‍സി – 190, കൊല്ലം – കുണ്ടറ ഗ്രാമപഞ്ചായത്ത് – റോഡ് കടവ് – അനില്‍ കുമാര്‍ സി – ആര്‍.എസ്.പി – 104, പത്തനംതിട്ട – നാറാണം മൂഴി ഗ്രാമപഞ്ചായത്ത് – കക്കുടുമണ്‍ – ആനിയമ്മ അച്ഛന്‍കുഞ്ഞ് – ഐഎന്‍സി – 103, ഇടുക്കി – അടിമാലി ബ്ലോക്ക് പഞ്ചായത്ത് – കൊന്നത്തടി – അമ്പിളി സലിലന്‍ – ഐഎന്‍സി – 522, എറണാകുളം – മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് – പെരുമ്പിള്ളി – ജോളി ജോര്‍ജ്ജ് – ഐഎന്‍സി – 161, കളമശ്ശേരി മുനിസിപ്പാലിറ്റി – . ഉണിച്ചിറ – റ്റി. ആര്‍. വിനോദ് – ഐഎന്‍സി – 221, തൃശൂര്‍ – കുഴൂര്‍ ഗ്രാമപഞ്ചായത്ത് – കുഴൂര്‍ – നീതാ കൃഷ്ണ – ഐഎന്‍സി – 118, പാലക്കാട് – ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി – ഷൊര്‍ണൂര്‍ ടൗണ്‍ – പ്രവീണ്‍ – ഐഎന്‍സി – 392, പാലക്കാട് മുനിസിപ്പാലിറ്റി – . നരികുത്തി – റിസ്വാന – ഐ.യു.എം.എല്‍ – 87, മലപ്പുറം – നന്നംമുക്ക് ഗ്രാമപഞ്ചായത്ത് – പെരുമ്പാള്‍ – സാഹിറ – ഐഎന്‍സി – 23, കോഴിക്കോട് – കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് – പൂവാട്ടുപറമ്പ് – നസീബ റായ് – ഐഎന്‍സി 905.
എല്‍.ഡി.എഫ് വിജയിച്ചവ തിരുവനന്തപുരം – തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് – മണമ്പൂര്‍ – അഡ്വ. എസ്. ഷാജഹാന്‍ – സിപിഐ(എം) – 1921, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് – മണലകം – എന്‍. രാജേന്ദ്രന്‍ – സി.പി.ഐ – 27, കൊല്ലം – കുളക്കട ഗ്രാമപഞ്ചായത്ത് – മലപ്പാറ – സുനില്‍ കുമാര്‍ – സിപിഐ(എം) – 198, പാലക്കാട് – പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് – മുന്നൂര്‍ക്കോട് നോര്‍ത്ത് – രതിമോള്‍ – സിപിഐ(എം) – 34, തെങ്കര ഗ്രാമപഞ്ചായത്ത് – മണലടി – സി.എച്ച്. ഷനൂബ് – എല്‍ഡിഎഫ് (സ്വതന്ത്രന്‍) – 270, പല്ലശ്ശന ഗ്രാമ പഞ്ചായത്ത് – മഠത്തില്‍ക്കളം – കെ.കെ.യശോദ – സിപിഐ(എം) – 54, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് – . പുലയമ്പാറ – മീന. വി – സിപിഐ(എം) – 99, മലപ്പുറം – മങ്കട ഗ്രാമപഞ്ചായത്ത് – കോഴിക്കോട്ടു പറമ്പ് – സി. പി. നസീറ – സിപിഐ – 357, കോഴിക്കോട് – കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് – പടിയക്കണ്ടി – അനിത പാറക്കുന്നത്ത് – സിപിഐ(എം) – 255, മേലടി ബ്ലോക്ക് പഞ്ചായത്ത് – തിക്കോടി – സുനിത. വി.എം – സിപിഐ(എം) – 700, കാസര്‍ഗോഡ് – ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് – കാരക്കാട് – സരസ്വതി. എ.റ്റി – സിപിഐ(എം) 399.
ബി.ജെ.പി വിജയിച്ചത്, തിരുവനന്തപുരം – കാരോട് ഗ്രാമപഞ്ചായത്ത് – കാന്തള്ളൂര്‍ – കെ.പ്രമോദ് – ബി.ജെ.പി – 34. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് 1 സീറ്റ് പിടിച്ചെടുത്തു. എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് 4 ഉം ബിജെപി ഒന്നും സീറ്റുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ തവണ സ്വതന്ത്രന്‍ വിജയിച്ച 4 സീറ്റുകളില്‍ 3 സീറ്റുകള്‍ എല്‍.ഡി.എഫിനും ഒരു സീറ്റ് യു.ഡി.എഫിനും ലഭിച്ചു.
മഠത്തില്‍കളം വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. നിലമാമൂട്, തുടിയംകോണം, അടപ്പുപാറ, കൊന്നത്തടി വാര്‍ഡുകള്‍ എല്‍.ഡി.എഫില്‍ നിന്ന് യുഡിഎഫും കാന്തള്ളൂര്‍ വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്നും ബിജെപിയും പിടിച്ചെടുത്തു. കഴിഞ്ഞ തവണ സ്വതന്ത്രന്‍ വിജയിച്ച മണലകം, മലപ്പാറ, മണലടി വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും മര്യാപുരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും വിജയിച്ചു.
എല്‍ഡിഎഫ് 12 യുഡിഎഫ് 11 സ്വതന്ത്രര്‍ 4 എന്നിങ്ങനെയായിരുന്നു നിലവിലെ കക്ഷിനില.
Post Your Comments