Life Style

സവാളയുടെ അത്ഭുതപ്പെടുത്തുന്ന ഭക്ഷണേതര ഉപയോഗങ്ങൾ

സവാള ഭക്ഷണാവശ്യങ്ങൾക്കല്ലാതെ മരുന്നായും സൗന്ദര്യക്കൂട്ടായും ഉപയോഗിക്കുന്നുണ്ട്. ഹൃദയത്തെ കാക്കാനും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും ഉള്ളിക്ക് കഴിവുണ്ട്.ചര്‍മ്മത്തില്‍ ഏതെങ്കിലും തരത്തിലുള്ള പൊള്ളല്‍ ഉണ്ടായാല്‍ സവാള നെടുകേ മുറിച്ചത് കൊണ്ട് തടവിയാൽ കുമിളകള്‍ ഉണ്ടാവുന്നതിനെ തടയുകയും അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

കൊതുകിനെ തുരത്താനും ബാക്ടീരിയകളെ നശിപ്പിക്കാനും സവാള നല്ലൊരു ഉപാധിയാണ്. കൂടാതെ രാത്രി കിടക്കാന്‍ നേരത്ത് സവാളയുടെ ഒരു ചെറിയ കഷ്ണം ചെവിയില്‍ വെക്കുന്നത് ചെവിവേദന കുറയ്ക്കാൻ നല്ലതാണ് . പനിയെ പ്രതിരോധിക്കാനും സവാള നല്ലൊരു മരുന്നാണ്. സവാള നെടുകെ മുറിച്ച് അത് കാൽപാദത്തിന് അടിയിൽ വെച്ച് രാത്രിയില്‍ സോക്സ് ധരിച്ച് കിടക്കണം. രാവിലെ എഴുന്നേല്‍ക്കുമ്പോഴേയ്ക്കും പനി മാറും. കൂടാതെ ചൂടുള്ള വെള്ളത്തില്‍ സവാളയുടെ തൊലി ഇട്ട് തിളപ്പിച്ച കുടിക്കുന്നത് തൊണ്ടവേദനയെ അകറ്റും. ഉള്ളിയുടെ നീരും, തേനും ഒരേ അളവില്‍ കലര്‍ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button