അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ അമിത് ഷായ്ക്ക് കഴുത്തിന് ശസ്ത്രക്രിയ നടത്തി. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. കഴുത്തിന് പിറകിലായി ചെറിയ വീക്കം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. ലൈപോമ ആണ് ഇതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ശരീരത്തിലുണ്ടാകുന്ന മൃദുവായ കൊഴുപ്പു മുഴകളാണു ലൈപോമ. ഇത് അപകടകാരികളല്ലാത്ത ഈ മുഴകൾ ട്യൂമറിന്റെ ഭാഗമായും ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രത്യക്ഷപ്പെടുന്നതാണ് പേശി പാളിയ്ക്ക് ഇടയിലായാണ് മുഴ കണ്ടെത്തിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രാവിലെ ഒന്‍പതോടെ അഹമ്മദാബാദിലെ ആശുപത്രിയിലെത്തിയ അമിത് ഷാ, വൈകിട്ടോടെ ആശുപത്രി വിടുകയും ചെയ്തു. അദ്ദേഹം ഡല്‍ഹിയിലേക്ക് എന്നു മടങ്ങുമെന്നു വ്യക്തമല്ല.
Post Your Comments