വി.സി.അഭിലാഷ് (ആളൊരുക്കത്തിന്റെ സംവിധായകന്‍)
എഴുതണ്ട എന്ന് പലവട്ടം വിചാരിച്ചിട്ട് എഴുതിപ്പോവുന്ന ഒരു കാര്യമാണ്. പുതിയ കാലത്തെ കുട്ടികളുടെ ഉള്ളില്‍ സത്യന്‍ മാഷും, പ്രേം നസീറും, കെ.പി.ഉമ്മറും, ജോസ് പ്രകാശും ജി.കെ.പിള്ളയുമൊക്കെ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ജി.കെ.പിള്ള അവര്‍ക്ക് കഴുത്തറ്റം ഇന്‍ഷര്‍ട്ട്-പാന്റിട്ട്, കൊക്കിനെ പോലെ തലയുയര്‍ത്തി നടക്കുന്ന ഒരു വിചിത്രജീവിയാണ്.
പ്രേംനസീര്‍ ഏതു നേരോം പെണ്ണുങ്ങളുടെ പുറകേ ഒലിപ്പിച്ച് നടക്കുന്ന ഒരു പൂവാലന്‍ മാത്രമാണ്.
കെ.പി.ഉമ്മറും ജോസ് പ്രകാശുമാവട്ടെ ഏതു പെണ്ണിനെ കണ്ടാലും അന്നേരം ബലാല്‍സംഗം ചെയ്യാന്‍ മുട്ടി നില്‍ക്കുന്ന ഞരമ്പുരോഗികളാണ്.
മഹാനായ സത്യന്‍ മാസ്റ്ററുടെ കാര്യമാണ് ഏറ്റവും കഷ്ടം! ബലിഷ്ഠ ദേഹവും ആകാര വടിവുമുണ്ടായിരുന്ന, പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമായിരുന്ന അദ്ദേഹം വളഞ്ഞ് കുത്തി നെഞ്ച് തളളി, തല ചരിച്ച് പിടിച്ച്, തൂങ്ങിച്ചാകാന്‍ പോവുന്നവന്റെ ഭാവപ്രകടനങ്ങളുമായി നടക്കുന്ന അസ്സലൊരു കോമാളി ഐറ്റമാണ്
കുറേ കയ്യടികളും അതിലേറെ കാശും മോഹിച്ച് ചില മിമിക്രി കലാകാരന്‍മാര്‍ ഉണ്ടാക്കി വിടുന്ന ഈ വൃത്തികെട്ട രൂപങ്ങളാണ് ഇന്നത്തെ തലമുറയ്ക്ക് ‘പഴയ മലയാള സിനിമ’.
നമ്മുടെ അടിത്തറയ്ക്ക് നമ്മള്‍ കൊടുക്കുന്ന ഗുരുദക്ഷിണ. അത് കണ്ട് മുന്‍നിരയിലിരുന്ന് കയ്യടിക്കുന്നവരുടെ കൂട്ടത്തില്‍ വലിയ സിനിമാക്കാരുമുണ്ടെന്നത് അതിലും വലിയ കോമഡി!
READ ALSO: ജപ്തി ഭീഷണിയില്‍ കുടുംബം; വായ്പയെടുത്ത് നിര്‍മ്മിച്ച വീട് അപകടാവസ്ഥയിലും
മിമിക്രി ഒരു മോശം കലയല്ല. ഒരാളെ അനുകരിച്ച് അവതരിപ്പിക്കുന്നത് തെറ്റായ കാര്യവുമല്ല. അത് ആരെ വേണമെങ്കിലും ആവാം. പക്ഷേ എല്ലാത്തിലും ഒരു പരിധി വേണം. വ്യക്തിഹത്യയും ബോഡി ഷെയിമിങും ധാര്‍മികമായും നിയമപരമായും തെറ്റാണെന്ന ബോധ്യം വേണം. ആ ‘പഴയ’ ആളുകള്‍ക്കും കുടുംബമുണ്ടെന്നോര്‍ക്കണം. ജീവിച്ചിരുന്ന കാലത്ത് ആ മനുഷ്യരില്‍ നിന്നുള്ള നല്ല ഓര്‍മ്മകള്‍ മാത്രമാണ് അവരുടെ ബന്ധുമിത്രാദികള്‍ക്കിപ്പോള്‍ കൂട്ട് എന്ന് തിരിച്ചറിയണം.
കോട്ടയം നസീറോ സുരാജോ പിഷാരടിയോ ഒന്നും ഇങ്ങനെ ചീപ്പ് ലെവലിലേക്ക് താഴുന്നത് കണ്ടിട്ടില്ല. പക്ഷേ മറ്റു ചിലര്‍ക്ക് ചരിത്രം വെറുമൊരു കോമാളിത്തരം മാത്രമാണ്!
പുതിയ തലമുറ യുടൂബില്‍ കയറി ‘കടല്‍പ്പാലവും’ ‘ഇരുട്ടിന്റെ ആത്മാവും’ കാണുന്നവരല്ല. ഉമ്മിണിത്തങ്കയിലെ ജി.കെ പിളളയെ കണ്ടിട്ടില്ല. മുറപ്പെണ്ണിലെ കെ.പി.ഉമ്മറിന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടില്ല. ഈ പ്രതിഭകള്‍ നമ്മുടെ കുട്ടികളുടെ പാഠപുസ്തകളില്‍ വിഷയങ്ങളുമല്ല.
READ ALSO: യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ല ഇടിമുറിയുള്ളത്; ജ്യുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്
എത്ര പുതിയ ടെക്‌നോളജി ഉണ്ടായാലും എങ്ങനെയൊക്കെ വിപണന സാധ്യതകള്‍ വന്നാലും ആവിഷ്‌ക്കാര റേയ്ഞ്ച് മാനംമുട്ടെ ഉയര്‍ന്നാലും പഴയ തലമുറ ഉണ്ടാക്കി വച്ചതിന്റെ മുകളില്‍ നിന്നാണ്
നമ്മളീ കളികളൊക്കെ കളിക്കുന്നതെന്ന് എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണ്.
NB: ഇന്നലെ ഒരു ചാനല്‍ അവാര്‍ഡ് ഷോ കണ്ടപ്പോള്‍ തോന്നിയത്.
https://www.facebook.com/vcabhilash.abhi/posts/10206558951529501
Post Your Comments