Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndiaInternational

പാകിസ്ഥാൻ സമാധാനത്തിന്റെ വെള്ളരിപ്രാവാണെന്ന ന്യായം പറഞ്ഞ പാകിസ്ഥാൻ സെനറ്ററിനെ കണ്ടം വഴി ഓടിച്ച് മറ്റുരാജ്യത്തിലെ സ്പീക്കർമാർ

.ഇതോടെ ക്വാസിം സൂരി തന്റെ പ്രസംഗം അവസാനിപ്പിക്കുകയും പാക് സെനറ്റർ ഖുറത്ത് ഉൽ ഐൻ മാരി ഇന്ത്യയ്ക്കെതിരെ പ്രസംഗിക്കാനായി ഇരിപ്പിടത്തിൽ നിന്നും എഴുനേൽക്കുകയും ചെയ്തു .

ന്യൂഡൽഹി ; സൗത്ത് ഏഷ്യൻ സ്പീക്കർമാരുടെ സമ്മേളനത്തിനിടെ മാലിദ്വീപ് പാർലമെന്റിൽ ഏറ്റുമുട്ടി ഇന്ത്യ-പാക് സ്പീക്കർമാർ .കശ്മീർ ജനതയെ ഇന്ത്യ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അത് തങ്ങൾക്ക് അവഗണിക്കാൻ കഴിയില്ലെന്നുമായിരുന്നു പാക് ഡെപ്യൂട്ടി സ്പീക്കർ ക്വാസിം സൂരിയുടെ പ്രസ്താവന . എന്നാൽ ഇതിനെ ശക്തമായി എതിർത്ത ഇന്ത്യൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവാൻഷ് നാരായൺ സിംഗ് കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിനെ കുറിച്ച് ഈ പരിപാടിയിൽ വാദങ്ങൾ ഉയർത്തുന്നത് തെറ്റാണെന്നും പ്രതികരിച്ചു .

സമ്മേളനവുമായി ബന്ധമില്ലാത്ത വിഷയങ്ങളാണ് പാകിസ്ഥാൻ പ്രതിനിധികൾ ഉയർത്തുന്നതെന്നും ഹരിവാൻഷ് നാരായൺ സിംഗ് പറഞ്ഞു . മാത്രമല്ല അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ ഉടൻ അവസാനിപ്പിക്കണമെന്നും , ലോകം മുഴുവൻ നേരിടുന്ന ഭീഷണിയാണ് ഭീകരവാദമെന്നും സിംഗ് പറഞ്ഞു .ഇതോടെ ക്വാസിം സൂരി തന്റെ പ്രസംഗം അവസാനിപ്പിക്കുകയും പാക് സെനറ്റർ ഖുറത്ത് ഉൽ ഐൻ മാരി ഇന്ത്യയ്ക്കെതിരെ പ്രസംഗിക്കാനായി ഇരിപ്പിടത്തിൽ നിന്നും എഴുനേൽക്കുകയും ചെയ്തു .

മനുഷ്യാവകാശമില്ലാതെ സ്ത്രീകൾക്കും ,കുട്ടികൾക്കും പുരോഗമനമുണ്ടാവില്ലെന്നും , പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും , ഇന്ത്യ കശ്മീർ ജനതയുടെ … പ്രസംഗം ഇത്രയുമായപ്പോഴേയ്ക്കും മാലിദ്വീപിന്റെ സ്പീക്കർ മുഹമ്മദ് നഷീദ് ഇടപെടുകയും പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു .തുടർന്ന് സ്വന്തം ജനതയെ വംശഹത്യ ചെയ്ത രാജ്യത്തിന് സംസാരിക്കാൻ ധാർമ്മിക അവകാശമില്ലെന്ന് , ഇന്ത്യൻ ഡെപ്യൂട്ടി സ്പീക്കർ പൊട്ടിത്തെറിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button