Latest NewsIndia

അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്കി​യ നടപടിയെ വിമർശിച്ച് പ്രകാശ് കാരാട്ട്

കോഴിക്കോട് : ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ നടപടിയെ രൂക്ഷമായി വിമർശിച്ച് സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട്. രാ​ജ്യ​ത്ത് മു​സ്ലിം ഭൂ​രി​പ​ക്ഷ സം​സ്ഥാ​നം പാ​ടി​ല്ലെ​ന്ന ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്കി​യ​തെന്നു അദ്ദേഹം പറഞ്ഞു. കാ​ഷ്മീ​ർ പ്ര​ശ്ന​വും ആ​ർ​എ​സ്എ​സ് അ​ജ​ണ്ട​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ഷ്മീ​രി​നെ ഒ​രു പ​ട്ടാ​ള ക്യാ​മ്പാ​ക്കി മാ​റ്റി​യി​രി​ക്കു​കയാണ്. കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യമാണെന്നും ഇ​സ്ര​യേ​ലി​ൽ നി​ന്നാ​ണ് അ​ടി​ച്ച​മ​ർ​ത്ത​ലി​ന് സൈ​ന്യം ആ​യു​ധ​ങ്ങ​ളും പ​രി​ശീ​ല​ന​വും നേ​ടി​യ​തെ​ന്നും കാ​രാ​ട്ട് വിമർശിച്ചു.

Also read : മു​ത്ത​ലാ​ക്ക് നി​രോ​ധ​ന ബി​ല്‍; പ്ര​ധാ​ന​മ​ന്ത്രി​ക്ക് നന്ദി പറഞ്ഞ് ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button