ഹിസാര്‍: സഹപാഠിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഒന്നാം ക്ളാസുകാരനെതിരെ പീഡനക്കേസ് ചുമത്തി. പീഡനശ്രമത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് പൊലീസ് അറിയുന്നത്. ഹരിയാനയിലെ സിര്‍സയിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാവ് തന്റെ മകള്‍ പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് കാണിച്ച് പരാതി നല്‍കിയതനുസരിച്ച് ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.
ഈ കുട്ടിയെ തനിക്ക് കണ്ടാല്‍ മാത്രമാണ് തിരിച്ചറിയാന്‍ സാധിക്കുക എന്നും ആണ്‍കുട്ടിയുടെ പേര് തനിക്ക് അറിയില്ലെന്നും പീഡനത്തിനിരയായ ഒന്നാം ക്‌ളാസുകാരി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. സ്‌കൂളിലെ ലഞ്ച് ബ്രേക്കിന്റെ സമയത്താണ് ആണ്‍കുട്ടി തന്റെ സഹപാഠിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് സിര്‍സ ഡി.എസ്.പി രാജേഷ് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ആണ്‍കുട്ടിയെ തിരിച്ചറിഞ്ഞാലും ശിക്ഷിക്കാന്‍ ആകില്ലെന്നും പൊലീസ് പറയുന്നു.
കാരണം, ഏഴ് വയസിന് താഴെയുള്ളവരെ കുറ്റവാളികളായി കണക്കാക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഉപദ്രവിക്കപ്പെട്ട പെണ്‍കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടില്‍ എത്തിയത്. തനിക്ക് നല്ല തലവേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ അവളുടെ അമ്മ ആശുപത്രിയില്‍ കൊണ്ടുപോയി. നിലവില്‍ പെണ്‍കുട്ടി ചികിത്സയിലാണ്. കുട്ടി സാധാരണ സ്ഥിതിയില്‍ എത്തിയ ശേഷം കുട്ടിയെ ഉപദ്രവിച്ച ആണ്‍കുട്ടിയെ തിരിച്ചറിയുന്നതിന് വേണ്ട നടപടികള്‍ പൊലീസ് ആരംഭിക്കും.
Post Your Comments