KeralaLatest News

പേപ്പാറ അണക്കെട്ടിന്റെ സമീപപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രതാ നിർദേശം

നെടുമങ്ങാട്: കനത്ത മഴയിൽ നെടുമങ്ങാട് പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 107.2 മീറ്ററായി ജലനിരപ്പ് ഉയർന്നതോടെ പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഇനിയും ഉയർന്നാൽ അണക്കെട്ടിന്റെ ഷട്ടർ തുറക്കുമെന്നാണ് സൂചന. ജലനിരപ്പ് 107.25 ആയി ഉയരുകയാണെങ്കിൽ പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിക്കും.

Read also:   സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത : യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു: ജാഗ്രത പാലിക്കാനും നിർദേശം

അതേസമയം എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button