
കൊച്ചി•സ്വകാര്യ സന്ദര്‍ശനത്തിന് സംസ്ഥാനത്തെത്തിയ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ വിമാനത്താവളത്തില്‍ വച്ച് അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ലോഞ്ചില്‍ വച്ചാണ് ഇരുവരും കണ്ടത്. അദ്വാനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പിണറായി വിജയന് അന്വേഷിച്ചതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അദ്വാനി വരുന്ന വിവരമറിഞ്ഞ് വൈകുന്നേരം 5.40 ഓടെയാണ് മുഖ്യമന്ത്രി എയര്‍പോര്‍ട്ട് ലോഞ്ചിലെത്തിയതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു.
മുതിർന്ന സി.പി.ഐ (എം) നേതാവ് അദ്വാനിക്കൊപ്പം അഞ്ച് മിനിറ്റോളം ചെലവഴിച്ചുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചുവെന്നും ലോഞ്ചില്‍ ഒപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാവ് പറഞ്ഞു. സൗഹൃദപരമായ സമീപനത്തിന് അദ്വാനി മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞു.
ബിജെപി കേരള യൂണിറ്റ് പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള, ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ, പാർട്ടി ജില്ലാ നേതാക്കൾ എന്നിവർ പിണറായി എത്തിയപ്പോള്‍ അദ്വാനിക്കൊപ്പം ഉണ്ടായിരുന്നു. മകൾ പ്രതിഭയ്ക്കൊപ്പമാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് കേരളത്തിലെത്തിയത്.
സെപ്റ്റംബർ എട്ട് വരെ അവർ കേരളത്തിലുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Post Your Comments