ചെന്നെെ: ഇന്ത്യന്‍ നാവികസേനയുടെ നീക്കങ്ങള്‍ ചെെന രഹസ്യമായി നീരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. ഇന്റലിജന്‍സ് ഏജന്‍സികൾ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകി. ഇന്ത്യന്‍ നാവിക സേന താവളങ്ങളെക്കുറിച്ചും നാവികസേന വിന്യസിച്ച യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ചൈനയുടെ ഏറ്റവും വലിയ ഇന്റലിജന്‍സ് കപ്പല്‍ ഡോങ്ഡിയാഗോ എന്ന കപ്പലാണ് ചൈന ടിയാന്‍വാങ്ഷിംഗില്‍ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കഴിഞ്ഞ രണ്ട് ആഴ്ചകളായി ചൈനീസ് ചാരക്കപ്പല്‍ ഇന്ത്യയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോർട്ടിലുള്ളത്.
Read also: വെള്ളത്തിനടിയിലൂടെയും ഭീകരാക്രമണ സാധ്യത; എന്തുതരത്തിലുമുള്ള ഭീഷണിയും നേരിടാന്‍ നാവികസേന സജ്ജം
815 ടൈപ്പ് മോഡേണ്‍ ഇലക്‌ട്രോണിക് സര്‍വൈലസന്‍സ് സംവിധാനങ്ങളുള്ള യുദ്ധക്കപ്പലാണ് ചൈന ആന്‍ഡമാനില്‍ വിന്യസിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലുള്ള ആന്റിനകള്‍ക്ക് ഇന്ത്യന്‍ കപ്പലുകളുടെ സിഗ്നലുകള്‍ രഹസ്യമായി നിരീക്ഷിക്കാന്‍ സാധിക്കും. അതേസമയം ഇന്ത്യന്‍ നാവിക സേന സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
Post Your Comments