ഭുവനേശ്വര്‍: വ്യത്യസ്തമായൊരു ഗണേശ രൂപം തീർത്ത് പ്രമുഖ കലാകരാന് സുദര്ശന് പട്നായിക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനമെന്ന ആഹ്വാനത്തെ പിന്തുണച്ച് പ്ലാസ്റ്റിക്കും മണലും ഉപയോഗിച്ചാണ് ഗണേശ ശില്‍പ്പം നിർമ്മിച്ചത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കൂ, പ്രകൃതിയെ സംരക്ഷിക്കൂ എന്നീ മുദ്രാവാക്യങ്ങളും അദ്ദേഹം ശില്‍പ്പത്തിനൊപ്പം എഴുതിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലാസ്റ്റിക്കിനെതിരായ പ്രചാരണത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഇത്തരമൊരു ശില്‍പ്പം നിര്‍മ്മിച്ചതെന്ന് സുദര്ശന് വ്യക്തമാക്കി.
Read also: ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ആശംസാസന്ദേശം
10 അടി ഉയരമുള്ള ശില്‍പ്പമാണ് അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് ടണ്‍ മണലും 1000 പ്ലാസ്റ്റിക് കുപ്പികളുമാണ് ഉപയോഗിച്ചിരിക്കുന്നത്. റേഡിയോ പരിപാടിയായ മന് കി ബാത്തിലാണ് പ്ലാസ്റ്റിക്കിനിതിരെ പുതിയ വിപ്ലവം തുടങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തത്.
Post Your Comments