Latest NewsOmanGulf

ഒമാനിൽ സെപ്റ്റംബറിലെ ഇന്ധന വിലയിൽ മാറ്റം

മസ്‌ക്കറ്റ് : ഒമാനിൽ സെപ്റ്റംബറിലെ ഇന്ധന വില കുറഞ്ഞു. ഷെല്‍ ഒമാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ എം 91 പെട്രോളിന്റെ വില ലിറ്ററിന് 210 ബൈസയില്‍ നിന്നും 201 ബൈസയായി കുറഞ്ഞു. എം 95 പെട്രോളിന് സെപ്തംബറില്‍ 211 ബൈസയായിരിക്കും വില. ഓഗസ്റ്റിൽ ഇത് 220 ബൈസയായിരുന്നു. ഡീസല്‍ നിരക്ക് 250 ബൈസയില്‍ നിന്നും 241 ബൈസയായി കുറഞ്ഞിട്ടുണ്ട്.

Also read : അമേരിക്കയിൽ വീണ്ടും വെടിവയ്പ് ; അ​ഞ്ച് പേ​ർ കൊല്ലപ്പെട്ടു : പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നിരവധി പേർക്ക് പരിക്ക്

യുഎഇയിലും സെപ്റ്റംബർ മാസത്തെ ഇന്ധന വിലയിൽ മാറ്റമുണ്ട്. പുതുക്കിയ വില പ്രകാരം സൂപ്പര്‍ പെട്രോളിന് ലിറ്ററിന് നിലവിലുള്ള വിലയില്‍ നിന്ന് 2.28 ദിര്‍ഹം കുറയും. 2.37 ദിര്‍ഹമായിരുന്നു സൂപ്പര്‍ പെട്രോളിന് ആഗസ്റ്റില്‍ കുറഞ്ഞത്.

സ്‌പെഷ്യല്‍ 95 പെട്രോളിന് വില ലിറ്ററിന് 2.16 ദിര്‍ഹമായി. 2.26 ദിര്‍ഹമായിരുന്നു ഓഗസ്റ്റിൽ വില. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് നിലവിലുള്ള വിലയില്‍ നിന്ന് 2.08 ദിര്‍ഹമായി. ആഗസ്റ്റിലിത് 2.18 ദിര്‍ഹമായിരുന്നു.

ഡീസല്‍ ലിറ്ററിന് പുതുക്കിയ വില 2.38 ആയി നിശ്ചയിച്ചു. ആഗസ്റ്റിലെ വില 2.42 ദിര്‍ഹമായിരുന്നു. രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്ന സമിതിയാണ് സെപ്റ്റംബറിലെ പുതുക്കിയ പെട്രോള്‍ വില പ്രഖ്യാപിച്ചത്. ഇന്ധന വില പുതുക്കി നിശ്ചയിച്ചപ്പോള്‍ ആഗസ്റ്റിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് സെപ്റ്റംബറിലേതെന്ന് സമിതിയംഗങ്ങള്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button