Latest NewsNewsIndia

തന്ത്രപരമായി മൊബൈലില്‍ കുളിസീന്‍ പിടുത്തം: യുവാവിനെ സ്ത്രീകളും നാട്ടുകാരും ചേര്‍ന്ന് പഞ്ഞിക്കിട്ടു

കന്യാകുമാരി•കാനാലില്‍ കുളിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്ന 27 കാരനെ സ്ത്രീകളും നാട്ടുകാരും ചേര്‍ന്നു കൈകാര്യം ചെയ്ത് പോലീസിന് കൈമാറി. നാഗര്‍കോവില്‍ പട്ടണത്തിന്റെ പ്രാന്ത പ്രദേശത്ത് ദേശീയപാതയ്ക്ക് സമീപമാണ് സംഭവം. കന്യാകുമാരി ജില്ലയില്‍ നിന്നുള്ള വെങ്കടേഷ് ആണ് തന്റെ ഇരുചക്ര വാഹനത്തില്‍ ഘടിപ്പിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ കുളി ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

തോവാളയിലൂടെ ഒഴുകുന്ന പാളയാര്‍ കനാല്‍ തീരത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

സ്ത്രീകള്‍ കുളിക്കുന്ന കനാലിന്റെ പടിയില്‍ ക്യാമറ ഫോക്കസ് ചെയ്യുന്ന രീതിയിലാണ് പ്രതി തന്റെ വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. ഇയാള്‍ സ്ഥിരമായി ഇവിടെ വാഹനം പാര്‍ക്ക് ചെയ്യറുണ്ടെന്നും കുറച്ചുസമയം കഴിഞ്ഞ് വന്ന് എടുത്ത് കൊണ്ടുപോകുമെന്നും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ഇത് സംഭവിക്കാന്‍ തുടങ്ങിയതോടെയാണ് സ്ത്രീകളില്‍ സംശയമുണര്‍ന്നത്.

ALSO READ: ബി ജെ പി പ്രവർത്തകന് വെടിയേറ്റു, 8 പ്രവര്‍ത്തകരെ തല്ലിച്ചതച്ചു

വെള്ളിയാഴ്ച, വെങ്കിടേഷ് മോട്ടോര്‍ സൈക്കിളിന്റെ ഹാന്‍ഡിലില്‍ മൊബൈല്‍ ഫോണ്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും അതിലൂടെ എല്ലാം പകര്‍ത്തുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ സ്ത്രീകളും നാട്ടുകാരും ഞെട്ടി. കാത്തിരുന്ന സ്ത്രീകളും നാട്ടുകാരും ഇയാള്‍ ബൈക്ക് എടുക്കാനെത്തിയപ്പോള്‍ പിടികൂടി കൈകാര്യം ചെയ്ത് അരല്‍വാള്‍മൊഴി പോലീസിന് കൈമാറുകയായിരുന്നു. മൊബൈല്‍ ഫോണും പോലീസിന് കൈമാറിയിട്ടുണ്ട്.

ഇയാള്‍ക്കെതിരെ പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button