കൊല്‍ക്കത്ത: ബംഗാളില്‍ വീണ്ടും തൃണമൂല്‍ ആക്രമണം. ബിജെപി ബരാക്ക്പൂര്‍ എംപി അര്‍ജുന്‍ സിംഗിന്റെ വാഹനത്തിന് നേരെയാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ശ്യാംനഗര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് ആക്രമണമുണ്ടായത്. ബിജെപി പാര്‍ട്ടി ഓഫീസ് പിടിച്ചടക്കാനെത്തിയ തൃണമൂല്‍ പ്രവര്‍ത്തകരെ തടഞ്ഞതിനാണ് തന്റെ കാര്‍ ആക്രമിച്ചതെന്നും പൊലീസ് സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിനെതിരെ പ്രതിഷേധം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസ് കമ്മീഷണര്‍ മനോജ് വര്‍മ്മ തന്നെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. സുരക്ഷയോ ക്രമസമാധാന പാലനമോ ബംഗാളില്‍ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിശബ്ദരായി നോക്കി നിന്നതല്ലാതെ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആഷിഷ് മുഖര്‍ജി, സുകുമാര്‍ മിത്രോ, പാര്‍ത്തോ ദറ്റോ എന്നിവരുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ പ്രവര്‍ത്തകരാണ് ബിജെപി പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കാനെത്തിയത്. ഇവരെ തടഞ്ഞതിനാണ് തന്റെ വാഹനം അടിച്ചു തകര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments