KeralaLatest News

ആറ് പേരും ഉറങ്ങുന്നത് ഒരു മുറിയിൽ; എന്നാൽ അച്ഛനും അമ്മയ്ക്കും ഒരു നിബന്ധനയുണ്ടെന്ന് അഹാന കൃഷ്‌ണ

മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് അഹാന കൃഷ്‌ണ. നടൻ കൃഷ്ണകുമാറിന്റെ മകളായതുകൊണ്ട് തന്നെ ആളുകൾക്ക് കൂടുതൽ ഇഷ്ടമാണ് താരത്തിനെ. ഇൻസ്റ്റാഗ്രാമിലും മറ്റും അഹാനയോടൊപ്പം തന്നെ താരത്തിന്റെ കുടുംബത്തെയും ഫോളോ ചെയ്യുന്നവരാണ് അധികവും. തങ്ങളുടേത് ഒരു സ്പെഷ്യൽ കുടുംബമാണെന്നും,​ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങുന്നതെന്നും,​ അച്ഛനും അമ്മയ്ക്കും അത് നി‌ർബന്ധമാണെന്നും അഹാന മുൻപ് പറഞ്ഞിരുന്നു.

Read also: ഒരു ദിവസം ഇതെല്ലാം ഞാന്‍ തിരിച്ചു ചെയ്തു തരാം… കേട്ടോ, എന്റെ ഹൃദയം പല കഷ്ണങ്ങളായി നുറുങ്ങിപ്പോയി- അഹാനയുടെ ഉള്ളുലച്ച് സഹോദരി

ഒരു മുറിയിൽ ഉറങ്ങുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം കൃത്യമായി എട്ടു മണിക്കൂർ ഉറങ്ങാം എന്നതാണ്. ഇതിൽ വലിയൊരു മണി മാനേജ്മെന്റ് ഉണ്ട്. ഞങ്ങൾ നാലുപേരും നാലുമുറിയിൽ കിടന്നാൽ സ്വാഭാവികമായും നാല് എ.സി കൂടുതൽ പ്രവർത്തിപ്പിക്കേണ്ട?​ ഇതാകുമ്പോൾ വൈദ്യുതി ബില്ലും കൂടില്ല’ എന്നാണ് താരം വ്യക്തമാക്കുന്നത്. എന്നാൽ അച്ഛനും അമ്മയ്ക്കും ഒരു നിബന്ധനയുണ്ട്. അത് ബെഡ്റൂമിൽ കയറും മുമ്പ് എല്ലാവരും മൊബൈൽ പുറത്ത് വെയ്ക്കണമെന്നാണെന്നും അഹാന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button