ക്ഷേത്രത്തിൽ തൊഴാൻ നിൽക്കുമ്പോൾ ചില കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം. നടയ്ക്കു നേരെ നിന്നു തൊഴരുതെന്നാണ് അതിൽ പ്രധാനം. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോട്ടോ വലത്തോട്ടോ നീങ്ങി ഏകദേശം 30 ഡിഗ്രി ചരിഞ്ഞു നിന്നു വേണം തൊഴാന്‍. ബിംബത്തില്‍ കുടികൊള്ളുന്ന ദേവചൈതന്യം ഭക്തരിലേക്കു സര്‍പ്പാകൃതിയിലാണ് എത്തുന്നതെന്നാണ് പറയപ്പെടുന്നത്. ഈ സമയത്തു കൈകാലുകള്‍ ചേര്‍ത്ത് ഇരുകൈകളും താമരമൊട്ടുകള്‍ പോലെ പിടിച്ചു പ്രാര്‍ഥിക്കണം.
ഇതിലൂടെ പരസ്പരം സ്പര്‍ശിക്കുന്ന വിരലുകള്‍ വഴി തലച്ചോറിലെ പ്രാണോർജം ശരീരമാസകലം വ്യാപിക്കും. ചെറുവിരൽ വഴി പഞ്ചഭൂതങ്ങളിലെ പൃഥ്വിശക്തിയും മോതിരവിരല്‍ വഴി ജലാശക്തിയും നടുവിരൽ വഴി അഗ്നിശക്തിയും ചൂണ്ടുവിരൽ വഴി വായുശക്തിയും പെരുവിരൽ വഴി ആകാശശക്തിയും സൃഷ്ടിക്കപ്പെടുമെന്നാണ് വിശ്വാസം.
Post Your Comments