Latest NewsKerala

സിപിഎം രണ്ട് വള്ളത്തില്‍ കാലിട്ട് സഞ്ചരിക്കുന്നവര്‍ : തനിക്ക് സിപിഎമ്മുമായോ പാര്‍ട്ടിക്കാരുമായോ ബന്ധമില്ല : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിന്ദു അമ്മിണി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചിലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സി.പി.എം നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ബിന്ദു അമ്മിണി രംഗത്ത് എത്തിയിരിക്കുന്നത്. സിപിഎം രണ്ട് വള്ളത്തില്‍ കാലിട്ട് സഞ്ചരിക്കുന്നവരാണെന്ന് അവര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് ഇരട്ട നിലപാടാണെന്നും ബിന്ദു ആരോപിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് സി.പി.എമ്മാണെന്ന് അവകാശപ്പെടുമ്പോള്‍ എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്.

Read Also : സംസ്കാര സമ്പന്നരായ കുലസ്ത്രീകളേ നിങ്ങൾക്കറിയാമോ നിങ്ങളുടെ ഭർത്താവും മക്കളും സഹോദരനും എനിക്ക് എഴുതുന്ന കത്തുകളിലെ സംസ്‌കാരം; ബിന്ദു അമ്മിണിയുടെ കുറിപ്പ് വൈറലാകുന്നു

ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി.സി ബുക്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് നടക്കുന്ന സ്പേസസ് ഫെസ്റ്റില്‍ സ്ത്രീകളുടെ സ്വകാര്യവും സാമൂഹികവുമായ സ്ഥലങ്ങള്‍ എങ്ങനെ നിര്‍വചിക്കാം എന്ന വിഷയത്തിലെ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ സി.പി.എമ്മുകാരിയാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ തനിക്ക് പാര്‍ട്ടിയുമായോ സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്നും ബിന്ദു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button