ബെംഗളൂരു: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിക്ക് നഗ്‌നചിത്രങ്ങള്‍ അയച്ച സംഗീത സംവിധായകന്‍ അറസ്റ്റില്‍. കെ.എസ്. ലേഔട്ട് സ്വദേശി മുരളീധര്‍ റാവു (42) ആണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കിലൂടെയാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലാകുന്നത്. പിന്നീട് തനിക്ക് സിനിമാ രംഗത്തുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. അതിനായി കന്നഡയിലെ പ്രമുഖ നടന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഇയാള്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. പിന്നീട് സിനിമയില്‍ അവസരം ഒരുക്കാമെന്ന് ഇയാള്‍ യുവതിക്ക് വാഗ്ദാനം നല്‍കി. ഇതോടെ യുവതി ഇയാളുമായി കൂടുതല്‍ അടുപ്പത്തിലായി.
ആദ്യം അശ്ലീല സന്ദേശങ്ങളും മറ്റു ചിത്രങ്ങളുമാണ് ഇയാള്‍ അയച്ചത്. ഇതിനിടെ ഒരു കന്നഡ സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്നും ഫോട്ടോഷൂട്ടിനായി തന്റെ വീട്ടിലെത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്വന്തം നഗ്‌നചിത്രങ്ങള്‍ വാട്ട്സാപ്പിലൂടെ ഇയാള്‍ യുവതിക്ക് അയച്ച് നല്‍കി. തനിക്ക് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ അയയ്ക്കരുതെന്ന് യുവതി വിലക്കിയിരുന്നു. എന്നിട്ടും ഇത് കണക്കാക്കാതെ ഇയാള്‍ വീണ്ടും വീണ്ടും ചിത്രങ്ങള്‍ അയച്ചതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കെ. എസ്. ലേഔട്ടിലെ താമസസ്ഥലത്തെത്തിയാണ് പോലീസ് മുരളീധര്‍ റാവുവിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇത്തരത്തില്‍ കൂടുതല്‍ സ്ത്രീകളെ ചൂഷണം ചെയ്തിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കന്നഡയിലെ ചെറുകിട സിനിമകളിലും സീരിയലുകളിലും സംഗീത സംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് മുരളീധര്‍ റാവുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments