Latest NewsInternational

കശ്മീര്‍ വിഷയം; പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് യുഎസ് വിദേശകാര്യ വക്താവ്

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മുകാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ആശങ്കയറിയിച്ച് അമേരിക്ക. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎസ് വിദേശകാര്യവക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് പറഞ്ഞു.

ASLO READ:പ്രമുഖ കാർ റേസറും, ടെലിവിഷന്‍ താരവുമായ ജെസ്സി കോംപ്സ് അപകടത്തിൽ മരിച്ചു

കശ്മീരിലെ താമസക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും ജനപ്രതിനിധികളുള്‍പ്പെടെയുള്ളവരെ തടങ്കലില്‍ വച്ചിരിക്കുന്നതായ റിപ്പോര്‍ട്ടുകളും ആശങ്കപ്പെടുത്തുന്നുവെന്ന് മോര്‍ഗന്‍ പറഞ്ഞു. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കണമെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ അമേരിക്ക നിരന്തരം ഉന്നയിക്കുന്നതാണെന്ന് മോര്‍ഗന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ജമ്മുകാഷ്മീര്‍ അതിര്‍ത്തിയില്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്നും അതിര്‍ത്തി കടന്നുള്ള ഭീകരത തടയണമെന്നും പാക്കിസ്ഥാനുനേരെ അവര്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു.

ALSO READ: ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കുരുക്ക് മുറുകുന്നു; പോരാടാന്‍ നാസില്‍ ഒറ്റയ്ക്കല്ല, പിന്തുണയുമായി സഹപാഠികള്‍

ഉടന്‍ തന്നെ കശ്മീര്‍ സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുകയാണ്. കാഷ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനും നേരിട്ട് നടത്തുന്ന ചര്‍ച്ചകളെ അമേരിക്ക പിന്തുണയ്ക്കുന്നത് തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button