
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് നല്‍കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് സര്‍ക്കാറിന്റെ അനുമതി. ഡിജിപി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന പ്രസ്താവനയെ തുടര്‍ന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിയെടുക്കാന്‍ അനുമതി തേടിയത്. മാനനഷ്ടക്കേസ് നല്‍കാന്‍ ആഭ്യന്തര വകുപ്പാണ് ഡിജിപിക്കു അനുമതി നല്‍കിയത്.
പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കുലറിന്റെ പേരിലാണ് മുല്ലപ്പള്ളി ഡിജിപിയെ വിമര്‍ശിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു വിമര്‍ശനം.
Post Your Comments