ദുബായ്: യുഎഇ സ്വദേശിയുടെ പാസ്പോര്‍ട്ട് ജാമ്യം നല്കി തുഷാർ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാന്‍ നടത്തിയ ശ്രമം അജ്മാൻ കോടതി തള്ളി. പാസ്പോര്‍ട്ട് ജാമ്യം നല്കിയ സ്വദേശി കേസിന്റെ എല്ലാ ബാധ്യതയും ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള ആളായിരിക്കണമെന്ന് ചട്ടം ഉണ്ടായിരുന്നു. എന്നാൽ ജാമ്യം നിന്നയാളുടെ പ്രാപ്തി ബോധ്യപ്പെടുത്താന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്നാണ് സൂചന.
Read also: തുഷാര്‍ കേസില്‍ ഇനി യൂസഫലി ഇടപെടില്ല
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി നസീല്‍ അബ്ദുല്ലക്ക് ഉപകരാര്‍ ജോലിയുടെ പണം നല്‍കാതെ വണ്ടിച്ചെക്ക് നല്കി വഞ്ചിച്ചുവെന്നതാണ് കേസ്. പരാതിക്കാരന് തന്റെ ചെക്ക് മോഷ്ടിച്ചതാണെന്ന് തുഷാര്‍ ആദ്യ ദിവസം ഉന്നയിച്ച വാദവും കോടതിയില്‍ തള്ളിപ്പോയിരുന്നു.
Post Your Comments