ന്യൂഡല്‍ഹി: ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്ന് പഴ്സ് മോഷ്ടിച്ച എയര്‍ഇന്ത്യയുടെ ക്യാപ്റ്റനും കിഴക്കന്‍ റീജണല്‍ ഡയറക്ടറുമായ രോഹിത് ഭാസിനെതിരെ നടപടി. രോഹിത് ഭാസിനെ നിര്‍ബന്ധിത വിരമിക്കലിലൂടെ പുറത്താക്കിയാണ് എയർ ഇന്ത്യ നടപടി സ്വീകരിച്ചത്. ജൂണ്‍ 22-ന് സിഡ്നി വിമാനത്താവളത്തിലെ കടയില്‍ നിന്നാണ് രോഹിത് ഭാസ് മോഷണം നടത്തിയത്. തുടർന്ന് അദ്ദേഹത്തെ സസ്പെൻഷൻ ചെയ്തിരുന്നു. പിന്നീട് എയര്‍ഇന്ത്യയുടെ ആഭ്യന്തരാന്വേഷണത്തില് കുറ്റം തെളിഞ്ഞതോടെയാണ് പുറത്താക്കിയത്. വിരമിക്കല്‍ ആനുകൂല്യങ്ങളൊന്നും ഇല്ലാതെയാണ് രാജി അനുവദിച്ചിരിക്കുന്നത്.
Read also: എയര്‍ഇന്ത്യ ഈ രാജ്യത്തേയ്ക്കുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു
Post Your Comments