ബ്രസീലിയ: ആമസോൺ വനമേഖലയിൽ വ്യാപിച്ച തീ ഉടനെയെങ്ങും അണയില്ലെന്ന് നിഗമനം. മഴ പെയ്യുന്നുണ്ടെങ്കിലും തീ അണയ്ക്കാൻ കഴിയുംവിധം ശക്തമായ മഴ ഇതുവരെ ലഭിച്ചിട്ടില്ല. ശക്തമായ മഴയ്ക്കായി ഒക്ടോബർ വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. ബ്രസീൽ സർക്കാർ നടത്തുന്ന അഗ്നിശമനപ്രവർത്തനങ്ങളിലൂടെ ചെറിയ കാട്ടുതീ അണയ്ക്കാനും വീണ്ടും പടരുന്നതു തടയാനും മാത്രമേ കഴിയുന്നുള്ളൂ. 20 മില്ലിമീറ്റർ മഴ 2 മണിക്കൂറോളം ലഭിച്ചെങ്കിൽ മാത്രമേ ചെറിയ കാട്ടുതീ പോലും അണയൂ. അതല്ലെങ്കിൽ വെള്ളം ആവിയായി പോകും.
Read also: ആമസോൺ മഴക്കാടുകളെ തീപിടുത്തതിൽ നിന്ന് സംരക്ഷിക്കണം, പ്രശസ്‌ത ഹോളിവുഡ് നടൻ നൽകുന്നത് 35 കോടി രൂപ
അതേസമയം 2 കോടി ഡോളർ സഹായം നൽകാമെന്ന ജി7 രാജ്യങ്ങളുടെ വാഗ്ദാനം ബ്രസീൽ ആദ്യം തള്ളിയെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തനിക്കെതിരെ നടത്തിയ ആക്ഷേപം പിൻവലിച്ചാൽ സഹായം സ്വീകരിക്കുന്നതു പരിഗണിക്കാമെന്ന് പിന്നീട് ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൽസൊനാരോ അറിയിച്ചു.
Post Your Comments