KeralaLatest News

പാലാ ഉപതെരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ ഇടത് മുന്നണി, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനമെടുക്കാനായി എന്‍സിപിയും യോഗം ചേരും. ഈ യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുക. പാലായില്‍ ഇടതുമുന്നണിക്കായി മാണി സി കാപ്പന്‍ തന്നെ കളത്തിലിറങ്ങാനാണ് സാധ്യത.

ALSO READ: പ്രീവെഡ്ഡിംഗ് ഷൂട്ടിംഗ് മൂലം പോലീസ് ഉദ്യോഗസ്ഥൻ വിവാദത്തിൽ; സംഭവമിങ്ങനെ

സ്ഥാനാര്‍ത്ഥി നിര്‍ണയം എത്രയും വേഗം പൂര്‍ത്തിയാക്കി മത്സരരംഗത്ത് ചുവടുറപ്പിക്കാനാണ് എല്‍ഡിഎഫ് നീക്കം. സംസ്ഥാനഭാരവാഹികളും ജില്ലാ അധ്യക്ഷന്മാരും ഉള്‍പ്പെടെുള്ള പാര്‍ട്ടി നേതാക്കാള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ഇതില്‍ മാണി സി കാപ്പനെ തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കാനാണ് സാധ്യത. 2016ല്‍ കെ.എം.മാണിയുടെ ഭൂരിപക്ഷം 5000ല്‍ താഴെ ഒതുക്കാനായതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ തീയതിയും പ്രചരണപരിപാടികളും ഇന്നത്തെ ഇടത് മുന്നണി യോഗത്തില്‍ തീരുമാനിക്കും.

ALSO READ: പുൽവാമയിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഗ്രാമീണരുടെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവയ്ക്കാനായത് മാണി സി കാപ്പന് അനുകൂല ഘടകമാകും. സിപിഎമ്മിനും മാണി സി കാപ്പനോട് താത്പര്യമുണ്ട്. വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button