Latest NewsKerala

സം​സ്ഥാ​ന​ത്തു ശ​നി​യാ​ഴ്ച വ​രെ ശക്തമായ മഴയ്ക്ക് സാധ്യത : ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന​ത്തു ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്ച വ​രെ ശക്തമായ മഴയ്ക്ക് സാധ്യത. 4 മ​ണി​ക്കൂ​റി​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണു സാ​ധ്യ​തയെന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മു​ന്ന​റി​യി​പ്പിന്റെ ​ ഭാഗമായി 12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.ആ​ല​പ്പു​ഴ, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ ശ​നി​യാ​ഴ്ച വ​രെ​യാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചത്.

Also read : യാത്രക്കാർ ശ്രദ്ധിക്കുക : അ​ഞ്ച് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

കൂടാതെ വ്യാ​ഴം മു​ത​ല്‍ ശ​നി വ​രെ പ​ത്ത​നം​തി​ട്ട​യി​ലും, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളിൽ കോട്ടയത്തും, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളിൽ എ​റ​ണാ​കു​ളത്തും, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച​യും വ​യ​നാ​ട് ജി​ല്ല​യി​ല്‍ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​സാ​ധ്യ​താ മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കണം. അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന പ​ക്ഷം സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​പ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button