Latest NewsNewsIndia

ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തയാള്‍ പിടിയില്‍

ലക്നോ•ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത റിയല്‍ എസ്റ്റേറ്റ് ഇടപടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആലംനഗര്‍ സ്വദേശിയായ ഇസ്തേഖര്‍ അലി എന്ന 48 കാരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ മതവികാരം വൃണപ്പെടുത്തല്‍, വിവിധ സാമുദായങ്ങള്‍ തമ്മില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുതയുണ്ടാക്കള്‍, ലൈംഗിക ഉള്ളടക്കം ഇന്റര്‍നെറ്റില്‍ പോസ്റ്റ്‌ ചെയ്യല്‍ തുടങ്ങിയ കേസുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ALSO READ: ജാതി സംഘര്‍ഷം: ഉന്നത ജാതിക്കാരന്റെ കാര്‍ കത്തിച്ചു

ആലംനഗര്‍ സ്വദേശിയായ മനോജ്‌ കുമാര്‍ ഗുപ്ത എന്ന ഒരു കോണ്‍ട്രാക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അലിയെ അറസ്റ്റ് ചെയ്തത്.

ശനിയാഴ്ചയാണ് ഇയാള്‍ ഹിന്ദു ദൈവത്തിന്റെ അശ്ലീല ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തത്. ഇത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

എന്നാല്‍ താന്‍ ഒന്നും പോസ്റ്റ്‌ ചെയ്തിട്ടില്ലെന്ന് അലി അവകാശപ്പെട്ടതായി പോലീസ് പറഞ്ഞു. അതേസമയം, അലി സ്ഥിരമായി ദേശീയ നേതാക്കളെക്കുറിച്ച് അയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മോശം കമന്റുകള്‍ എഴുതാറുണ്ടെന്ന് മനോജ്‌ ഗുപ്ത നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

shortlink

Post Your Comments


Back to top button