തിരുവനന്തപുരം; ന്യൂനമര്‍ദ്ദം ശക്തിപ്രാപിയ്ക്കുന്നു. അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം . സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നതിനെ തുടര്‍ന്നാണ് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട പുതിയ ന്യൂനമര്‍ദം ശക്തമാകുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നത്. ഇതോടെ ഇന്നും നാളെയും അഞ്ച് ജില്ലകളില്‍ മഴ ശക്തമാകും. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Read Also : പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനം; കാരണം ഇതാണ്
കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തെക്കു പടിഞ്ഞാറ് അറബിക്കടല്‍, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്കി.
Post Your Comments