തൃശ്ശൂർ: വാഹനാപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. തൃശ്ശൂരിലെ അരിമ്പൂരിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടു പോകും വഴി ആംബുലൻസ് തല കീഴായി മറിയുകയായിരുന്നു. ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസും ജീപ്പും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Also read : സ്ത്രീധനതര്‍ക്കം; ഭര്‍ത്താവും പിതാവും യുവതിയുടെ അമ്മയുടെ മൂക്ക് കടിച്ചെടുത്തു, ചെവി വെട്ടി
Post Your Comments