ദോഹ : റോഡിന്റെ നിറം നീലയാക്കി ഖത്തർ. ചൂട് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കറുപ്പ് നിറത്തിലുള്ള റോഡ് നീല നിറത്തിലേക്ക് മാറ്റിയുള്ള പരീക്ഷണം ഖത്തര്‍ പൊതുമരാമത്ത് വകുപ്പ് (Ashghal) നടത്തിയത്. താപനില 15- 20 ഡിഗ്രി വരെ കുറയ്ക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രമുഖ ജാപ്പനീസ് കമ്പനിയുമായി ചേര്‍ന്ന് ദോഹയിലെ അബ്ദുള്ള ബിന്‍ ജാസ്മിന്‍ സ്ട്രീറ്റിലെ 200 മീറ്റര്‍ റോഡാണ് നീല നിറത്തിലേക്ക് മാറ്റിയത്. പതിനെട്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. റോഡിന്റെ താപനില അളക്കാനുള്ള സെന്‍സറുകളും ഈ നീല റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്.
Also read : ദുബായിലെ വ്യഭിചാര കേന്ദ്രത്തില്‍ പോയ കച്ചവടക്കാരന് കിട്ടിയത് എട്ടിന്റെ പണി; എത്തിയത് വിസിറ്റ് വിസയില്‍
Post Your Comments