ആര്‍ത്തവം മുടങ്ങുക, ക്ഷീണം -തളര്‍ച്ച, ചിലരിലാണെങ്കില്‍ ഛര്‍ദ്ദി, മനംപിരട്ടല്‍, ‘മോണിംഗ് സിക്ക്‌നെസ്’ ലക്ഷണങ്ങള്‍ എല്ലാം ഗര്‍ഭാവസ്ഥയിലേത്. എന്നാല്‍ ഗര്‍ഭിണിയല്ലെങ്കിലോ? ഗര്‍ഭിണിയില്‍ കാണുന്ന എല്ലാ ലക്ഷണങ്ങളും ഉള്ള ഒരു അപൂര്‍വ്വ രോഗാവസ്ഥ. ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണങ്ങോട് കൂടി ആരംഭിക്കുന്ന ഈ രോഗം ആരംഭിച്ച് ഇത്തിരി കഴിഞ്ഞാല്‍ വയര്‍ വീര്‍ത്ത് തുടങ്ങുകയും, കുഞ്ഞിന്റെ ചലനങ്ങള്‍ അറിഞ്ഞുതുടങ്ങുകയും ചെയ്യും.
ALSO READ: ശ്രദ്ധിക്കൂ… അമിതമായ മുടി കൊഴിച്ചിലിനു പിന്നില്‍ ഈ കാരണമാകാം
ഗര്‍ഭത്തിന്റെ ലക്ഷണങ്ങളെല്ലാമുണ്ടായിട്ടും ഗര്‍ഭിണിയല്ലാത്ത അവസ്ഥ. അങ്ങനെ സംഭവിക്കുമോ? മറ്റ് ലക്ഷണങ്ങളെല്ലാം ഒത്തുവന്നാല്‍ പോലും ആര്‍ത്തവം മുടങ്ങുന്നതെങ്ങനെയാണ്? അല്ലെങ്കില്‍ വയറുവീര്‍ക്കുകയും, കുഞ്ഞിന്റെ ചലനങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുന്നതെങ്ങനെയാണ്? ഇതൊക്കെ വെറുതേ പറഞ്ഞുണ്ടാക്കുന്നതല്ലേ? രോഗിയുടെ അഭിനയമല്ലേ? പല സംശയങ്ങളും തോന്നാമെങ്കിലും സംഗതി സത്യമാണ്. ‘സ്യൂഡോസയേസിസ്’ (Pseudocyesis) അഥവാ ഇല്ലാഗര്‍ഭം എന്നാണ് ഇത് അറിയപ്പെടുന്നത്.
മിക്കവാറും മനസുമായി ബന്ധപ്പെട്ടാണ് ഈ അവസ്ഥ രൂപപ്പെടുന്നതത്രേ. അമ്മയാവാനുള്ള തീവ്രമായ അഭിനിവേശം മുതല്‍ പല തവണ അബോര്‍ഷന്‍ ഉണ്ടാവുന്നത്, ഒരിക്കലും അമ്മയാകില്ലെന്ന സത്യം തിരിച്ചറിഞ്ഞത്, വിഷാദം തുടങ്ങിയ മാനസികവിഷമതകളാണ് ഇല്ലാഗര്‍ഭമുണ്ടാക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലൈംഗികപീഡനം, ലൈംഗികമായ ചൂഷണം മുതലായ പ്രശ്നങ്ങളെത്തുടര്‍ന്നും ‘സ്യൂഡോസയേസിസ്’ ഉണ്ടാകാം. വയറ്റിനകത്ത് ചെറിയ മുഴകള്‍ രൂപപ്പെടുന്നതിന്റെ ഭാഗമായും ചിലരില്‍ ഈ രോഗമുണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഇത് സ്‌കാനിംഗിലൂടെ കണ്ടെത്താനും സര്‍ജറിയിലൂടെ നീക്കം ചെയ്യാനുമാകും. എന്നാല്‍ താന്‍ ഗര്‍ഭിണിയില്ല, എന്ന് രോഗിയെ ബോധ്യപ്പെടുത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരാം. കാരണം ആ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറാവുകയില്ല.
ALSO READ: ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരോട് എന്തു കഴിച്ചു, എത്ര കലോറി എന്നതല്ല ഗുണമേന്‍മയാണ് പ്രധാനം
പൊതുവില്‍, വൈകാരികമായ പിന്തുണയും സ്നേഹവും കരുതലുമാണ് ഇതിന് വേണ്ട പ്രധാന ചികിത്സയെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ ഇതേ മാനസികാവസ്ഥയിലായിരിക്കും ചില സ്ത്രീകള്‍. ആരോഗ്യമുള്ള ശരീരത്തോടും മനസോടും കൂടി ജീവിക്കുകയെന്നതാണ് ഒരു പരിധി വരെ ഈ അപൂര്‍വ്വരോഗത്തിന്റെ പിടിയിലേക്കെത്താതിരിക്കാന്‍ സ്ത്രീകള്‍ക്ക് ചെയ്യാവുന്ന ഒരേയൊരു മുന്നൊരുക്കം.
Post Your Comments