Latest NewsKerala

പോലീസിന് മുന്നില്‍പ്പെട്ടത് രണ്ടു തവണ, സ്വന്തം ഫോട്ടോ കാണിച്ച് ഇയാളെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന ചോദ്യം; ഒടുവില്‍ റഹീം പിടിയിലാകുന്നതിങ്ങനെ

കൊച്ചി: തീവ്രവാദ  ബന്ധം സംശയിച്ച് അബ്ദുള്‍ ഖാദര്‍ റഹീമിനായി തെരച്ചില്‍ നടത്തുമ്പോഴും ഇയാള്‍ പോലീസിന് മുന്നില്‍പ്പെട്ടത് രണ്ട് തവണ. ശനിയാഴ്ച രാവിലെ രണ്ട് തവണ ഇയാളെ പോലീസ് കണ്ടിരുന്നെങ്കിലും തിരിച്ചറിയാന്‍ സാധിച്ചില്ല. ഒരു തവണ
റഹീമിന്റെ ഫോട്ടോ കാണിച്ച് റഹീമിനോട് തന്നെ ഇയാളെ എവിടെങ്കിലും കണ്ടിരുന്നോ എന്നും പോലീസ് ചോദിച്ചിരുന്നു. ഇല്ല എന്ന മറുപടി നല്‍കിയതോടെ യാതൊരു സംശയവും കൂടാതെ പോലീസ് മടങ്ങി.

ALSO READ: തൃശൂര്‍ പെരിഞ്ഞനത്ത് അജ്ഞാത ബോട്ടുകള്‍; കനത്ത ജാഗ്രത

രണ്ട് ദിവസം മുന്‍പാണ് ബഹ്‌റെനില്‍ നിന്നും ഒരു യുവതിക്കൊപ്പം അബ്ദുള്‍ ഖാദര്‍ റഹീം കൊച്ചിയില്‍ എത്തുന്നത്. ബഹ്‌റെനില്‍ നിന്നും സിഐഡി സംഘം തന്നെ ചോദ്യം ചെയ്തിരുന്നതായി റഹീം പറഞ്ഞു. അവിടെ നിന്നും ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചത്. ശ്രീലങ്കയില്‍ നിന്നും തമിഴ് നാട്ടിലെത്തിയതായി സംശയിക്കുന്ന തീവ്രവാദി സംഘത്തിന് റഹീമാണ് സഹായം നല്‍കിയതെന്നാണ് സൂചന. ഇതേതുടര്‍ന്ന് ഇയാളുടെ വീടും ബന്ധുക്കളും മറ്റു സുഹൃത്തുകളുമെല്ലാം പോലീസ് നിരീക്ഷണത്തിലായിരുന്നു.

റഹീമിനൊപ്പം കൊച്ചിയില്‍ എത്തിയ വയനാട് പുല്‍പ്പള്ളി സ്വദേശിയായ ഇന്നലെ രാവിലെ തന്നെ പോലീസ് പിടിയിലായിരുന്നു. റഹീമിന്റെ ആലുവയിലെ ഗാരേജില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അപ്പോഴേക്കും റഹീം കോഴിക്കോടേക്ക് കടന്നിരുന്നു. റഹീമിന്റെ നമ്പറിലേക്ക് യുവതിയുടെ ഫോണില്‍ നിന്നും പോലീസ് വിളിച്ചെങ്കിലും
സ്വിച്ച്ഡ് ഓഫായിരുന്നു. എന്നാല്‍ അല്‍പസമയത്തിനകം ഈ ഫോണ്‍ ഓണായി. എത്രയും പെട്ടെന്ന് കൊച്ചിയിലെത്തി കീഴടങ്ങാന്‍ ശബ്ദസന്ദേശത്തിലൂടെ പോലീസ് റഹീമിനോട് ആവശ്യപ്പെട്ടു. ഇതോടെ ശനിയാഴ്ച രാവിലെ തന്നെ റഹീം കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടു.

ALSO READ: തനിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് തൃശൂര്‍ സ്വദേശി; അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം ഇങ്ങനെ

കോഴിക്കോട് നിന്നും റഹീം കൊച്ചിയിലെത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനുകളിലും ദേശീയപാതയിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസി ബസിലാണ് റഹീം കൊച്ചിക്ക് പുറപ്പെട്ടത്. ദേശീയപാതയില്‍ ബസുകളും കാറുകളും എല്ലാം തടഞ്ഞു നിര്‍ത്തി പോലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇങ്ങനെ റഹീം സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ രണ്ട് തവണ പോലീസ് തടഞ്ഞു. റഹീമിന്റെ ഫോട്ടോയുമായാണ് രണ്ടിടത്തും പൊലീസുകാര്‍ ബസില്‍ കയറിയത്. ഒരിടത്ത് റഹീമിന്റെ മുന്നിലെത്തിയ പോലീസുകാരന്‍ ഫോട്ടോ കാണിച്ചു കൊടുത്ത ശേഷം ഇയാളെ എവിടെയെങ്കിലും വച്ച് കണ്ടതായി ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഇല്ല… എന്നായിരുന്നു റഹീമിന്റെ മറുപടി. ഇങ്ങനെ രണ്ടു പരിശോധനകളേയും അതിജീവിച്ചാണ് റഹീം കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടത്. ഇതിനു ശേഷം ഹര്‍ജി തയ്യാറാക്കി എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ റഹീമിനെ കോടതി നടപടികള്‍ പൂര്‍ത്തിയാവാനുള്ള സമയത്തിനിടെയാണ് പോലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button