അറ്റ്ലാന്റ: പി.ജി.എ. ടൂര്‍ ചാമ്പ്യന്‍ഷിപ്പിനിടെ ആറു പേര്‍ക്ക് മിന്നലേറ്റു. അറ്റ്ലാന്റയിലെ ഈസ്റ്റ് ലെയ്ക്ക് ഗോള്‍ ക്ലബില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം. മത്സരം കണ്ടുനിന്നവര്‍ക്കാണ് മിന്നലേറ്റത്. മോശം കാലാവസ്ഥയാണെന്നും കാണികള്‍ ഗോള്‍ കോഴ്സില്‍ നിന്ന് മാറി സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടണമെന്നും അനൗണ്‍സ്മെന്റ് ഉണ്ടായ ഉടനെയാണ് അപകടം നടന്നത്.
READ ALSO: ചെറുവിമാനം തകര്‍ന്ന് നാല് മരണം
കൊടുങ്കാറ്റിനിടെ ഒരു മരത്തിന്റെ കീഴില്‍ അഭയം തേടിയ അഞ്ച് പുരുഷന്മാര്‍ക്കും ഒരു പെണ്‍കുട്ടിക്കുമാണ് മിന്നലേറ്റത്. മരത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മരത്തിന്റെ കഷ്ണങ്ങള്‍ വീണാണ് പലര്‍ക്കും പരിക്കേറ്റത്. മിന്നലേറ്റവരെ പ്രാഥമിക ചികിത്സ നല്‍കി ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 2004 മുതലാണ് ഇവിടെ പി.ജി. എ. ടൂര്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
READ ALSO: വീണ്ടും ന്യൂനമര്‍ദ്ദം; ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
15 ദശലക്ഷം ഡോളറാണ് വിജയികള്‍ക്കുള്ള സമ്മാനത്തുക. ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടാണ് ഈസ്റ്റ് ലെയ്ക്ക് ഗോള്‍ ക്ലബില്‍ നടന്നത്. അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവച്ചു. കളിക്കാരുടെയും ആരാധകരുടേയും സുരക്ഷയാണ് പ്രധാനമെന്ന് പി.ജി.എ വാര്‍ത്താക്കുറിപ്പ് ഇറക്കി.
Post Your Comments