Latest NewsKerala

മ​ണ്ണി​ടി​ച്ചി​ല്‍ : ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി : പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണി​ടി​ച്ചി​ലിനെ തുടർന്ന് പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ല്‍ തി​ങ്ക​ളാ​ഴ്ച നാ​ലു ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ തി​ല​ക് സൂ​പ്പ​ര്‍​ഫാ​സ്റ്റ്, കൊ​ച്ചു​വേ​ളി-​ച​ണ്ഡീ​ഗ​ഡ്, തി​രു​നെ​ല്‍​വേ​ലി-​ജാം​ന​ഗ​ര്‍, എ​റ​ണാ​കു​ളം-​മ​ഡ്ഗാ​വ് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

Also read : ലോകാവസാനത്തെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ : സൂര്യന്‍ അവസാനിയ്ക്കും

അതേസമയം മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍ന്ന് കൊ​ങ്ക​ണ്‍ പാ​ത​യി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ടാ​യ ബുദ്ധിമുട്ട് പരിഹരിക്കാൻ തി​ങ്ക​ളാ​ഴ്ച ഈ ​പാ​ത​യി​ല്‍ പോ​ര്‍​ബ​ന്ദ​റി​ലേ​ക്കും അ​ജ്മീ​റി​ലേ​ക്കും പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും. കൊ​ച്ചു​വേ​ളി-​പോ​ര്‍​ബ​ന്ദ​ര്‍ പാ​സ​ഞ്ച​ര്‍ സ്പെ​ഷ​ല്‍ രാ​വി​ലെ 11-ന് കൊ​ച്ചു​വേ​ളി​യി​ല്‍​നി​ന്നു സ​ര്‍​വീ​സ് ആരംഭിക്കും. കൊ​ല്ലം, കാ​യം​കു​ളം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍, തൃ​ശൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ സ്റ്റേ​ഷ​നു​കളാണ് കേരളത്തിലെ സ്റ്റോ​പ്പു​ക​ള്‍.

Also read : ദക്ഷിണ റെയില്‍വേയില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

എ​റ​ണാ​കു​ളം-​അ​ജ​മീ​ര്‍ സ്പെ​ഷ​ല്‍ പാ​സ​ഞ്ച​ര്‍ (02977) രാ​ത്രി 8.25-ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ല്‍​നി​ന്നു യാത്ര ആരംഭിക്കും. ആ​ലു​വ, തൃ​ശൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കേരളത്തിൽ സ്റ്റോ​പ്പു​ണ്ടാ​കും. ഇ​രു ട്രെ​യി​നു​ക​ളും ബു​ധ​നാ​ഴ്ച നി​ശ്ചി​ത സ്ഥലങ്ങളിലെത്തും.

 തി​ങ്ക​ളാ​ഴ്ച സ​ര്‍​വീ​സ് ന​ട​ത്തേനേണ്ടിയിരുന്ന മ​ഡ്ഗാ​വ്-​എ​റ​ണാ​കു​ളം വീ​ക്ക്ലി എ​ക്സ്പ്ര​സ് (10215), തി​രു​നെ​ല്‍​വേ​ലി-​ജാം​ന​ഗ​ര്‍ ബൈ​വീ​ക്ക്ലി എ​ക്സ്പ്ര​സ് (19577), കൊ​ച്ചു​വേ​ളി-​ലോ​ക്മാ​ന്യ​തി​ല​ക് ബൈ​വീ​ക്ക്ലി എ​ക്സ്പ്ര​സ് (22114), കൊ​ച്ചു​വേ​ളി-​ച​ണ്ഡി​ഗ​ഢ് സ​ന്പ​ര്‍​ക്ക് ക്രാ​ന്തി എ​ക്സ്പ്ര​സ് (12217), എ​റ​ണാ​കു​ളം-​മ​ഡ്ഗാ​വ് വീ​ക്ക്ലി സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (10216) എ​ന്നീ ട്രെയിൻ സർവീസുകൾ പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button