UAELatest NewsIndia

യു.എ.ഇയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

അബുദാബി : യു.എ.ഇയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. അബുദാബി കിരീടവകാശിയും, യു എ ഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഷെയ്ഖ് സായിദ് മെഡൽ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. അബുദാബിയിലെ പ്രസിഡൻഷ്യൻ കൊട്ടാരത്തിൽ നടന്ന വർണശബളമായ ചടങ്ങിലായിരുന്നു പുരസ്‌കാര ദാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തമാക്കുന്നതിൽ വഹിച്ച പങ്കു മാനിച്ചാണ് ബഹുമതി. ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ബഹുമതിയും നരേന്ദ്ര മോദി സ്വന്തമാക്കി. കഴിഞ്ഞ വർഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉൾപ്പെടെ 3 പേർക്കായിരുന്നു പുരസ്കാരം ലഭിച്ചത്.

ഏറെ വിനയത്തോടെ ഓർഡർ ഓഫ് സായിദ് മെഡൽ സ്വീകരിക്കുന്നുവെന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വ്യക്തി എന്നതിലുപരി ഇന്ത്യയുടെ സംസ്കാരത്തിനാണ് ഈ പുരസ്കാരം. 130 കോടി ഇന്ത്യക്കാർക്ക് ഇത് സമർപ്പിക്കുന്നുവെന്നും, യുഎഇ സർക്കാരിനോട് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അവാർഡ് ദാനത്തിനു ശേഷം ഷെയ്ഖ് മുഹമ്മദും നരേന്ദ്രമോദിയും ചേർന്ന് ഗാന്ധി സ്മാരക സ്റ്റാംപ് പുറത്തിറക്കി. മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പ്രത്യേക സ്റ്റാംപ് പുറത്തിറക്കിയത്. കൂടാതെ യുഎഇയിലെ ഇന്ത്യക്കാരായ സഞ്ചാരികൾക്കും താമസക്കാർക്കും ഉപയോഗിക്കാവുന്ന റൂപേ കാർഡും പ്രധാനമന്ത്രി പുറത്തിറക്കി. ശേഷം യു എ ഇ ഭരണാധികാരികളുമായി ചർച്ച നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് നരേന്ദ്ര മോദി യുഎഇയിലെത്തിയത്.

Also read : നരേന്ദ്ര മോദിക്ക് അരുണ്‍ ജെയിറ്റ്‌ലി ‘വിലയേറിയ വജ്രം’ ആയിരുന്ന ഇന്നലെകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button