ഗുരുവായൂര്‍: ചലച്ചിത്ര താരം സെന്തില്‍ കൃഷ്ണ വിവാഹിതനായി. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന്‍ ചിത്രത്തിൽ കലാഭവൻ മണിയായി അഭിനയിച്ച താരമാണ് സെന്തിൽ കൃഷ്‌ണ. കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ രാജാമണി എന്നായിരുന്നു സെന്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
ALSO READ: പ്രളയകാലത്ത് പദവി വെളിപ്പെടുത്താതെ ചുമടെടുത്ത് മാതൃകയായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു
കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിൽ വച്ച് ശനിയാഴ്ച്ച രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തുപരത്ത് വച്ചാണ് വിവാഹ സല്‍ക്കാരം നടത്തുന്നത്.
ALSO READ: സീറോ മലബാര്‍ ഭൂമിയിടപാട് : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ കോടതിയുടെ ഇടപെടല്‍
2009 ല്‍ കലാഭവന്‍ മണിയുടെ പുള്ളിമാനാണ് ആദ്യ ചിത്രം. മിമിക്രിതാരമായി സ്റ്റേജ് ഷോകളിലെ നിറസാന്നിദ്ധ്യമായിരുന്നു താരം. ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെയാണ് സെന്തില്‍ വെള്ളിത്തിരയിലെത്തുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസില്‍ മന്ത്രിയുടെ വേഷവും സെന്തില്‍ കൈകാര്യം ചെയ്തു.
Post Your Comments