Latest NewsKerala

കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം : തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് മന്ത്രി കെ.ടി.ജലീല്‍

 

മലപ്പുറം: കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം :, തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് മന്ത്രി കെ.ടി.ജലീല്‍. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ എല്ലാ ആളുകളെയും കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍.

Read Also : ‘അവരെ അങ്ങനെ മണ്ണില്‍ വിട്ട് പോകാന്‍ കഴിയില്ല’; കവളപ്പാറ ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ബന്ധുക്കള്‍

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുന്നതോടൊപ്പം കാണാതായവരുടെ ബന്ധുക്കള്‍ക്കും ധനസഹായം നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also : കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ മുന്നറിയിപ്പ് നല്‍കാനെത്തിയ യുവാവിന്റെ മൃതദേഹവും ഒടുവില്‍ കണ്ടെടുത്തു : ഇനി കണ്ടെത്താനുള്ളത് 11 മൃതദേഹങ്ങളെന്ന് സൂചന

അതേസമയം, ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഉരുള്‍പൊട്ടലില്‍ കാണാതായ 59 പേരില്‍ 48 പേരുടെ മൃതദേഹം ഇതിനോടകം കവളപ്പാറയില്‍ നിന്നും കണ്ടെടുത്തു. അപകടവിവരം പുറത്തറിഞ്ഞ അന്നു മുതല്‍ കവളപ്പാറയില്‍ തുടങ്ങിയ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button