KeralaLatest News

സ്വന്തം വാല്‍ മുറിച്ച് കബളിപ്പിച്ച് രക്ഷപ്പെടുന്ന പല്ലിയുടെ രാഷ്ടീയമാണ് സി.പി.എമ്മിന്റേത്; ബി. ഗോപാലകൃഷ്‌ണൻ

കോഴിക്കോട്: മരണവെപ്രാളത്തില്‍ സ്വന്തം വാല്‍ മുറിച്ച് കബളിപ്പിച്ച് രക്ഷപ്പെടുന്ന പല്ലിയുടെ രാഷ്ടീയമാണ് സി.പി.എമ്മിന്റേതെന്ന് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്‌ണൻ. പ്രത്യയശാസ്ത്രത്തിലും ഭരണത്തിലും വംശനാശവും പരാജയവും നേരിടുന്ന സി.പി.എം. പ്രത്യയശാസ്ത്രത്തിന്റെ വാല് മുറിച്ച് വിശ്വാസി സമൂഹത്തേയും ജനങ്ങളേയും കബളിപ്പിച്ച് ഇടക്കാല തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് പുതിയ ഓണം ബംബര്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അടവ് തന്ത്രങ്ങളിലൂടെ രാഷ്ടീയ വിജയം നേടാന്‍ അവസരവാദ നയങ്ങള്‍ സ്വീകരിച്ച സി.പി.എം. പുതിയ തെറ്റ് തിരുത്തല്‍ രേഖ കാണിച്ച് കേരളീയ സമൂഹത്തെ കബളിപ്പിക്കാനുള്ള തന്ത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറയുകയുണ്ടായി.

Read also: അഭിഭാഷകനായിട്ട് എന്ത് കാര്യം തലച്ചോറില്ല.. തുഷാര്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ വെള്ളാപ്പള്ളി നടേശന്‍

വാക്കും പ്രവര്‍ത്തിയും കബളിപ്പിക്കല്‍ തന്ത്രമായി കൊണ്ടു നടക്കുന്നവർ തെറ്റ് തിരുത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് സ്വന്തം മനസ്സാക്ഷിയോട് ഇത് ശരിയാണോ എന്ന് ചോദിക്കണം. അതിന് ശേഷം വേണം പ്രഖ്യാപനം നടത്താൻ. വിശ്വാസി സമൂഹത്തോടപ്പം മുന്നോട്ടുപോകുമെന്നത് വിശ്വാസം ഉള്ളതുകൊണ്ടല്ല മറിച്ച് സംഘപരിവാറിനെ തടയാന്‍ വേണ്ടിയാണ്. വിശ്വാസമില്ലാത്തവര്‍ക്ക് എങ്ങനെ വിശ്വാസത്തിന്റേയും വിശ്വാസികളുടേയും കൂടെ പോകാന്‍ കഴിയുമെന്നും ബി.ഗോപാലകൃഷ്ണൻ ചോദിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button