ചക്ക കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഇവയിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായൊരു വിഭവമാണ് ചക്ക പ്രഥമൻ.
ALSO READ: ദേ… ഇതാണ് ഈ വര്‍ഷത്തെ പ്രിയപ്പെട്ട ഇമോജി
ഉരുളിയിലേക്ക് അര ലിറ്റർ വെള്ളം ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളച്ചവെള്ളത്തിലേക്ക് കനം കുറച്ച് അരിഞ്ഞ് വച്ചിരിക്കുന്ന വരിക്ക ചക്ക ചേർത്ത് ഇളക്കി കൊടുക്കാം. ചക്ക നന്നായി വെന്തു കഴിയുമ്പോൾ അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് വഴറ്റുക. ശേഷം ശർക്കര പാനി ചേർത്ത് നന്നായി വഴറ്റാം.
ALSO READ: സ്ത്രീകളിലെ സ്വയംഭോഗം ചർച്ചയാകുന്ന സാഹചര്യത്തിൽ ബാലചന്ദ്ര മേനോന് പ്രതികരിക്കുന്നു
അതിനുശേഷം നന്നായി തിളക്കുമ്പോൾ തേങ്ങയുടെ രണ്ടാംപാൽ ചേര്‍ത്ത് ഇളക്കികൊടുക്കാം. അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ചൗവ്വരിയും ചേർക്കാം. ശേഷം ചുക്കും ഏലക്കായും ജീരകവും ചേർത്ത് പൊടിച്ചെടുത്ത പൊടി ഒന്നാംപാലിൽ ചേർത്ത് നന്നായി യോജിപ്പിച്ച് വെള്ളം വറ്റി പാകമായ പായസകൂട്ടിലേക്ക് ചേർത്ത് ഇളക്കികൊടുക്കാം.
ഒന്നാംപാൽ ചേർത്ത് കഴിഞ്ഞാൽ തിളക്കാൻ അനുവദിക്കേണ്ട. നന്നായി ചൂടായ ശേഷം അടുപ്പിൽ നിന്നും വാങ്ങി വയ്ക്കാം. പായസത്തിന്റെ രുചി ഇരട്ടിയാക്കുന്നതിനുള്ള പങ്ക് കശുവണ്ടി പരിപ്പിനും ഉണക്ക മുന്തിരിക്കുമാണ്. പാത്രത്തിൽ നെയ്യ് ഒഴിച്ച് ആവശ്യത്തിന് കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്തുകോരി ചക്ക പ്രഥമനിലേക്ക് ചേർക്കാം. മധുരവും രുചിയും നിറഞ്ഞ ചക്ക പ്രഥമൻ തയ്യാറായി കഴിഞ്ഞു.
Post Your Comments