ബംഗളുരു: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ അഭിനന്ദന സന്ദേശം അയച്ച പട്ടത്താനം എസ്എന്‍ഡിപി യുപി സ്കൂളിന് നന്ദി പറഞ്ഞ് ഐഎസ്ആര്‍ഒ. സ്കൂള്‍ അയച്ചുകൊടുത്ത വിദ്യാര്‍ഥികളുടെ ആശംസാവാചകങ്ങളും ഒപ്പുകളും ആലേഖനം ചെയ്ത ചിത്രം ഉള്‍പ്പെടുത്തിയാണ് ഐഎസ്ആര്‍ഒ ഒൗദ്യോഗിക അക്കൗണ്ടില്‍നിന്നു ട്വീറ്റ് ചെയ്തത്. ചന്ദ്രയാന്‍-2 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചതിനു പിന്നാലെ വിദ്യാര്‍ഥികളുടെ കൈയൊപ്പും ആശംസകളും രേഖപ്പെടുത്തി കൊല്ലത്തെ സ്കൂളില്‍നിന്നു സന്ദേശമയച്ചിരുന്നു.
ഹമാരി ഇസ്രോ, ശുഭയാത്ര, രാജ്യത്തെ ഓര്‍ത്ത് അഭിമാനിക്കുക, ബെസ്റ്റ് വിഷസ് തുടങ്ങിയ വാചകങ്ങളാണു ചിത്രത്തില്‍ കൂടുതലും. ഇതിന്റെ മറുപടിയും നന്ദി പ്രകടനവുമായാണ് ഐഎസ്ആർഒയുടെ ഈ നടപടി. ജൂലൈ 22-നാണ് ഐഎസ്ആര്‍ഒ രണ്ടാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. നിലവില്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലാണ് ഇപ്പോള്‍ ഉപഗ്രഹം. സെപ്റ്റംബര്‍ ഏഴിനാണ് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുക.
Post Your Comments